kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയിലധികം സ്വർണം, യുവാവ് കരിപ്പൂരിൽ പിടിയിലായി.

മലപ്പുറം. മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയിലധികം സ്വർണം കടത്തിക്കൊണ്ടു വന്ന യുവാവ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടിയിലായി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ ആണ് വിമാനത്താവളത്തിന് പുറത്ത് പിടിയിലായത്.

ഒരു കിലോയിലധികം സ്വർണമാണ് മുഹമ്മദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താനുള്ള ശ്രമം. മിശ്രിതമാക്കിയ സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ മുഹമ്മദിനെ കണ്ട പോലീസിന് സംശയം തോന്നി.

തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് 1.006 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്. നാല് ക്യാപ്‌സൂളുകളായായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നുമായിരുന്നു ഇയാൾ സ്വർണവുമായി എത്തിയത്. മുഹമ്മദിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Karma News Network

Recent Posts

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

6 mins ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

30 mins ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

45 mins ago

ജോലി സമ്മർദം താങ്ങാനായില്ല, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു

ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…

1 hour ago

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി, മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…

1 hour ago

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

10 hours ago