മുബൈ. ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു. മുംബൈയിലെ വാസായ് വെസ്റ്റ് ഹെറിറ്റേജ് സിറ്റിയില്‍ താമസിക്കുന്ന മഹാജന്റെ മകള്‍ ശ്രേയമഹാജനാണ് മരിച്ചത്.
കുട്ടിയുടെ അമ്മ മൂത്ത മകളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുവാന്‍ പുറത്തേക്ക് പോയപ്പോഴായിരുന്നു അപകടം നടന്നത്. കുട്ടി രാവിലെ ഏഴുനേറ്റ് ഫോണില്‍ കളിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് മൂത്ത കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റിവിടുവാന്‍ താഴെക്ക് പോയതെന്നും കുട്ടിയുടെ അമ്മ പറയുന്നു.
ബാല്‍ക്കണിയില്‍ ഫോണില്‍ കളിച്ചിരുന്ന കുട്ടി ഫോണ്‍ കൈയില്‍ നിന്നും വഴുതി വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഫോണ്‍ എടുക്കുവാന്‍ ഇരുമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇരുമ്പഴിയില്‍ നിന്നും പിടിവിട്ട് കുട്ടി വിഴുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷ ജീവനക്കാര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ അച്ഛന് ജോലി ആവശ്യത്തിനായി വിദേശത്താണ്.
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…
മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന് സനല്‍കുമാർ ശശിധരന്. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…