ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു

മുബൈ. ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു. മുംബൈയിലെ വാസായ് വെസ്റ്റ് ഹെറിറ്റേജ് സിറ്റിയില്‍ താമസിക്കുന്ന മഹാജന്റെ മകള്‍ ശ്രേയമഹാജനാണ് മരിച്ചത്.

കുട്ടിയുടെ അമ്മ മൂത്ത മകളെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടുവാന്‍ പുറത്തേക്ക് പോയപ്പോഴായിരുന്നു അപകടം നടന്നത്. കുട്ടി രാവിലെ ഏഴുനേറ്റ് ഫോണില്‍ കളിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് മൂത്ത കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടുവാന്‍ താഴെക്ക് പോയതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

ബാല്‍ക്കണിയില്‍ ഫോണില്‍ കളിച്ചിരുന്ന കുട്ടി ഫോണ്‍ കൈയില്‍ നിന്നും വഴുതി വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഫോണ്‍ എടുക്കുവാന്‍ ഇരുമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇരുമ്പഴിയില്‍ നിന്നും പിടിവിട്ട് കുട്ടി വിഴുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷ ജീവനക്കാര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ അച്ഛന്‍ ജോലി ആവശ്യത്തിനായി വിദേശത്താണ്.