കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കോഴിക്കോട്. കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കോഴിക്കോട് ഓമശ്ശേരിയില്‍ മുയല്‍ വീട്ടില്‍ അജിഷ് ഖാന്റെ കടിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

കാട്ട് പന്നി കടയിലേക്ക് ഓടികയറുമ്പോള്‍ ക്യാഷ് കൗണ്ടറില്‍ അജീഷ് ഖാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അജീഷ് ഖാന്‍ ചാടി രക്ഷപ്പെട്ടു. പെട്ടന്ന് തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി. തുടര്‍ന്ന് പഞ്ചായത്തില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടരെ നിയോഗിച്ചു.

തുടര്‍ന്ന് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കാട്ട്പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ഓമശ്ശേരി ബസ് സ്റ്റാന്‍ഡിന് പിന്‍വശത്ത് പന്നിയെ സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.