ഭാര്യമാരെ ഉപേക്ഷിച്ച് നാടുവിട്ടാൽ സൂക്ഷിക്കുക. പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കും.
ഭാര്യമാരെ ഉപേക്ഷിച്ച് നാടുവിട്ട പ്രവാസികളുടെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കി. ഇത്തരത്തിലുള്ള എട്ട് ഇന്ത്യൻ പ്രവാസികളുടെ പാസ്പോര്‍ട്ട് ആണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 80 ഒാളം പരാതികളാണ് സമാന സംഭവത്തിൽ ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഇതില്‍ അഞ്ചുപേരുടെ പാസ്പോര്ട്ടുകള് കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് വനിത, ശിശുക്ഷേമ മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി വന്നത് .കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍പ്പെടുകയും അറസ്റ്റും കോടതിയില്‍ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് വിലങ്ങിടാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. ഇതിന്റെ ആദ്യപടിയാണ് ഇപ്പോൾ നടന്നത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…
തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…
കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…