entertainment

ചെമ്പൻ വിനോദ് വിവാഹിതനാകുന്നു, ഡോക്ടർ മറിയം വധു

ചെമ്പൻ വിനോദ് ജോസ് വിവാഹിതനാകുന്നു, ഡോക്ടർ മറിയം തോമസ് ആണ്‌ വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാൽ വധുവിന്റെ ചിത്രങ്ങൾ ഒന്നും ചെമ്പൻ പങ്കുവയ്ച്ചിട്ടില്ല. വിവാഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി നാലാൾ അറിഞ്ഞ് തന്നെ ആഘോഷമായി നടത്താനാണ്‌ പരിപാടി എന്നും അറിയുന്നു. വിവാഹ തിയതി പുറത്ത് വിട്ടിട്ടില്ല.

നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ചെമ്പൻ വിനോദ്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച നടൻ എന്ന ശ്രേണിയിലേക്ക് ചെമ്പൻ വിനോദ് എത്തി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റി. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്

മുമ്പ് ചെമ്പൻ വിനോദുമായി ബന്ധപ്പെട്ട് നടി സുരഭി നടത്തിയ രസകരമായ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുരഭിയോട്ഏതെങ്കിലും ഒരു താരത്തിന് പ്രേമലേഖനം എഴുതാന്‍ അവതാരക ആവശ്യപ്പെട്ടിരുന്നു. നക്ഷത്രത്തിളക്കിത്തിലെ ഒരു ടാസ്‌ക് ആയിട്ടായിരുന്നു ഇത് കൊടുത്തിരുന്നത്.സുരഭി ലക്ഷ്മി തിരിച്ചും മറിച്ചും എഴുതിയിട്ട് ശരിയാവുന്നില്ലായിരുന്നു. യഥാര്‍ത്ഥ പ്രണയം മനസിലുണ്ടായത് കൊണ്ടാണ് എഴുതാന്‍ പറ്റാത്തതെന്നാണ് സുരഭി പറയുന്നത്. പ്രണയിക്കാന്‍ എളുപ്പമാണ്.. പ്രണയിക്കപ്പെടനാണ് ഭാഗ്യം വേണ്ടത്. എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്. കാണാന്‍ ആഗ്രഹമുണ്ട്. എന്ന് കാണും? ഓരോ സിനിമ കാണുമ്പോഴും എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന് എന്നെ കട്ടെടുക്കുന്നത് പോലെ തോന്നും. എന്നും കള്ളനായി വരുന്ന എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്. ആ ദിവസത്തിനായി കാത്തിരിക്കുന്നു. സുരഭിയുടെ ഈ പ്രണയം ഏതായാലും പൂത്തുലഞ്ഞില്ല എന്നു തന്നെ പറയാം. തമാശയോ കാര്യമോ എന്തായാലും സുരഭിയുടെ അന്നത്തേ പരാമർശം അണിയറയിൽ പോലും ചർച്ചയായിരുന്നു.

Karma News Editorial

Recent Posts

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

8 mins ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

42 mins ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

1 hour ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

2 hours ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

3 hours ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

3 hours ago