national

ദാരിദ്രത്തിത്തിന്റെ നടുവിൽ നിന്ന് വിജയഗാഥ രചിച്ചവൾ.. ഒന്നാം റാങ്ക് നേടി പച്ചക്കറി വിൽപനക്കാരന്റെ മകൾ

കഷ്ടപാടിന്‍റെയും ദാരിദ്രത്തിന്‍റെയും നടുവിൽ നടുവിലും സ്വപ്നങ്ങൾക്ക് പുറകെ പോയി ഒടുവിൽ വിജയം കൈവരിച്ച ദളിത് ആർ അവലിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. മാതാപിതാക്കളെ പച്ചക്കറിവിൽപ്പനയിൽ സഹായിച്ചുകൊണ്ട് കഷ്ടപ്പെട്ട് പഠിച്ചാണ് എയർന്നോട്ടിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. എയർ നോട്ടിക്കൽ എൻജിനീയറിങ്ങിൽ സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടി 9.75 മായി ലളിത ഇന്ന് തിളങ്ങി നിൽക്കുകയാണ്. കുടുംബത്തിലെ തന്നെ ആദ്യ ബിരുദധാരി എന്ന സ്ഥാനവും ലളിതാ സ്വന്തമാക്കിയിരിക്കുകയാണ്. കർണാടകയിലെ ചിത്രദുർഗ ഉള്ള ഹിരിയൂർ എന്ന ഗ്രാമത്തിലാണ് ആണ് ഈ ലളിത വളർന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ പഠനക്കാര്യത്തിൽ മാതാപിതാക്കൾ ഒരു കുറവും വരുത്തിയിട്ടല്ല. ലളിതയുടെ പഠന മികവു കണ്ട ശേഷം കോളജ് അധികൃതർ ഹോസ്റ്റൽ ഫീസ് സൗജന്യമുൾപ്പെടെ ഇളവുകൾ നൽകിയതും പഠനത്തെ ഒരു പാട് സഹായിച്ചു. മികച്ച വിജയം സ്വന്തമാക്കാൻ സഹായിച്ച മാതാപിതാക്കളെ പോലെ കോളജ് അധികൃതരോടും ലളിത ഇപ്പോൾ നന്ദി പറയുന്നു.

ലളിതയുടെയും മാതാപിതാക്കളുടെയും കഷ്ടപ്പാടിനു ഫലമുണ്ടായത് ഈ മാസമാദ്യം എൻജിനീയറിങ്ങിന്റെ അവസാന വർഷ റിസൽട്ട് വന്നപ്പോഴാണ്. 9.7 പെർസന്റേലുമായി എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ സംസ്ഥാനത്തെ ഒന്നാം റാങ്കാണ് ലളിതയെ തേടിയെത്തിയത്. ഗേറ്റ് പരീക്ഷയ്ക്ക് 707 സ്കോറും ലളിത കരസ്ഥമാക്കി. കുടുംബത്തിലെ തന്നെ ആദ്യ ബിരുദധാരിയായി മാറിയ മൂത്ത മകളുടെ ഉന്നത വിജയത്തിൽ അഭിമാനക്കൊടുമുടിയേറുകയാണ് മാതാപിതാക്കളായ രാജേന്ദ്രയും ചിത്രയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനുള്ള കഷ്ടപ്പാടുകൾക്കിടയിലും തങ്ങളുടെ മൂന്നു മക്കളുടെയും വിദ്യാഭ്യാസ കാര്യത്തിൽ ഇവർ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാനാവാതിരുന്ന ഈ ദമ്പതികൾ 40 വർഷമായി പച്ചക്കറി വിൽപനയിൽ ഏർപ്പെടുന്നു.

ഐഐടിയോ ഐഐഎസ്‌സിയോ പോലെ മുൻനിര സ്ഥാപനങ്ങളിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് ലളിതയുടെ ആഗ്രഹം. ഐഎസ്ആർഒ മേധാവി കെ.ശിവനെ റോൾ മോഡലായി കാണുന്ന ഈ മിടുക്കി ഒരു സ്പേസ് സയന്റിസ്റ്റായി ഐഎസ്ആർഒയിലോ ഡിആർ ഡി ഒ യിലോ ജോലി ചെയ്യണമെന്ന സ്വപ്നവും കാത്തു സൂക്ഷിക്കുന്നു

Karma News Network

Recent Posts

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

33 mins ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

9 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

9 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

10 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

11 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

11 hours ago