kerala

കുട്ടിയെ ഏല്‍പ്പിച്ചാല്‍ പോരെ ഞങ്ങള്‍ നോക്കില്ലേ എന്ന് ചോദിക്കുന്നവരോട് ഈ അമ്മയ്ക്ക പറയാനുള്ളത്

ഒന്നര വയസ്സുകാരന്‍ വിയാന്റെ മരണം മനുഷ്യ മനസാക്ഷിയെ നോവിപ്പിക്കുന്നതാണ്… കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയവും അത് തന്നെയാണ് ശരണ്യയെ എതിര്‍ത്താണ് നിരവധിപ്പേരും രംഗത്തെത്തിയിരിക്കുന്നത്. ആയിരം വട്ടം പശ്ചാതപിച്ചാലും, നൂറു ന്യായീകരണങ്ങള്‍ നിരത്തിയാലും പൊറുക്കാനാകാത്ത തെറ്റാണ് വിയാനെന്ന പൊന്നുമോനോട് ശരണ്യയെന്ന സ്ത്രീ ചെയ്തത്. വിയാനെ ഞങ്ങള്‍ക്ക് തന്നുകൂടായിരുന്നോ… ഞങ്ങള്‍ പൊന്നു പോലെ നോക്കില്ലായിരുന്നോ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുഞ്ഞിനെ ഏല്‍പ്പിച്ചാല്‍ ഞങ്ങള്‍ നോക്കിയേനെ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിക്കുന്നവരെ കുറിച്ച് ഓട്ടിസം ബാധിതനായ കുട്ടിയുടെ അമ്മയായ പ്രീത എവുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നൊന്തു പെറ്റ സ്ത്രീ തന്നെ ഒരു കുഞ്ഞിനെ മരണത്തിലേക്ക് എറിഞ്ഞു കൊടുത്തത് ഓര്‍ത്ത് നീറുകയാണ് ഓരോ നെഞ്ചകവും. വിയാനെന്ന കുഞ്ഞു പുഞ്ചിരി നെഞ്ചകങ്ങളില്‍ കനലായി എരിയുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നത് സ്വാഭാവികം. പക്ഷേ സാഹചര്യം മുതലെടുത്ത് അതിവൈകാരികമായി പ്രതികരിക്കുന്നവരും കുറവല്ല. വേദനയിലും ഇത്തരക്കാരെ തുറന്നു കാട്ടുകയാണ് പ്രീത ജിപി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ആ കുട്ടിയെ ഇങ്ങു ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു ഞങ്ങള്‍ നോക്കിയേനേം ന്നൊക്കെ ഡയലോഗ് കണ്ടു. ലേശം ഉളുപ്പു നല്ലതാ മനുഷ്യരെ. ഓട്ടിസം ഉള്ള ഒരു കുട്ടിയെ ഏല്‍പ്പിച്ചു ഒന്നു മൂത്രമൊഴിക്കാന്‍ പോകാന്‍ പോലും ഞാന്‍ ഈ ജീവിതത്തില്‍ ഒരാളെ കണ്ടിട്ടില്ല. അവനെ ഒരു കയ്യില്‍ മുറുകെ പിടിച്ചു ഓടല്ലുമോനെ അമ്മ ഒന്നു മൂത്രമൊഴിച്ചോട്ടെന്നു യാചിച്ചിട്ടുണ്ട്.

ഈ നാട്ടില്‍ തന്നെ അല്ലെ ഒരിക്കല്‍ AIDS ബാധിതരായ മാതാപിതാക്കളുടെ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതന്നു പറഞ്ഞു മറ്റു മാത്യകാ രക്ഷകര്‍ത്താക്കള്‍ സമരം ചെയ്തത്. ഓട്ടിസ മോ ഹൈപ്പര്‍ ആക്ടിവിറ്റി യോ ഉള്ള കുട്ടികളുടെ അമ്മമാരോട് ചോദിക്കണം ‘ അവളെ കൊല്ലാന്‍ ഞങ്ങള്‍ക്കു തരണമെന്നലറുന്ന ‘ രൂപഭാവങ്ങളുള്ള കുലപ്പെണ്ണുങ്ങളുടെ മനോഭാവം….

Karma News Network

Recent Posts

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

4 seconds ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

25 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

33 mins ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

46 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

49 mins ago

ആലുവയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പരിശോധന, പിടികൂടിയത് നാല് തോക്കും 20 വെടിയുണ്ടകളും

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…

56 mins ago