kerala

നന്ദിനിക്ക് സ്വാഗതം, മിൽമയേക്കാൾ ഏഴ് രൂപ കുറവ് , എണ്ണ മുതൽ പാൽ വരെ കേരളത്തിനു പുറത്ത് വിലകുറവിന്റെ ഉൽസവം

പെട്രോൾ, ഡീസൽ, പഴം പച്ചക്കറി എല്ലാത്തിനും കേരളത്തിനു ചുറ്റും വൻ വിലകുറവ്, എല്ലാവരും 7 രൂപ വിലകുറവുള്ള നന്ദിനി പാലും വാങ്ങട്ടേ, മില്മ പാൽ വില കുറയ്ക്കട്ടേ.കേരളത്തിന്റെ അതിരുകൾക്ക് പുറത്തും അതിരുകൾക്ക് ഉള്ളിൽ മാഹിയിലും വരെ സർവ്വ സാധനങ്ങൾക്കും വിലകുറവിന്റെ മാമാങ്കമാണ്‌. ബസുകൂലി വരെ കുറവാണ്‌. ഈ സാഹചര്യത്തിൽ കൂടിയാണ്‌ 7 രൂപ വിലകുറവുള്ള നന്ദിനി പാൽ വാങ്ങി വില കൂടുതലുള്ള മില്മ പാലിനു ഒരു പണികൊടുക്കാൻ സന്തോഷ് പണ്ഢിറ്റിന്റെ കുറിപ്പ്

സംസ്ഥാനത്ത് പാലിന് വില കൂടുന്നതോടെ അന്യ സംസ്ഥാന ഉല്പന്നങ്ങൾ വിപണിയിൽ ഇടം കണ്ടെത്തുന്നു. കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും മാർക്കറ്റ് പിടിക്കുകയാണ്. മിൽമയേക്കാൽ ഏഴുരൂപ കുറവുള്ളത്കൊണ്ടു തന്നെ ചെറിയ ചെറിയ ഔട്ട്ലെറ്റുകളിലും നന്ദിനി ഇപ്പോൾ ലഭിക്കുന്നുണ്ട്. നന്ദിനി പാലിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്

അതേ സമയം കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലും നന്ദിനി പാലാണ് ചർച്ചാ വിഷയം. പണ്ഡിറ്റിൻറെ രാഷ്ട്രീയ നിരീക്ഷണം എന്ന സ്ഥിരം തലക്കെട്ടോടുകൂടിയാണ് പോസ്റ്റ്. നമ്പർ വൺ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.. കാരണം പച്ചക്കറി, അരി, പഴ വർഗ്ഗങ്ങൾ, മാംസം എന്നിവ അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് നമ്മൾ.ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാൽ എന്നു കരുതി മലയാളികൾ “നന്ദിനി” വാങ്ങുവാൻ തുടങ്ങിയാൽ , മിൽമ പാലും വില കുറക്കേണ്ട ഗതികേടിൽ എത്തും. ഇത് ചിലർക്ക് വിഷമമാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പോസ്റ്റിൻറെ പൂർണ്ണരൂപം;

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം. കർണാടകയിലെ പ്രധാന പാൽ ബ്രാൻഡായ “നന്ദിനി” കേരള വിപണിയിൽ എത്തുന്നതോടെ കേരളത്തിലെ “മിൽമാ” പാൽ വൻ പ്രതിസന്ധിയില് ആകുമോ എന്ന് പലർക്കും ആശങ്കയുണ്ടെ…കാരണം കർണാടക യുടെ “നന്ദിനി” പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്.. പൊതുവിൽ “നന്ദിനി” പാൽ ഉപയോഗിക്കുന്നവർ നല്ല ക്വാളിറ്റി ഉണ്ടു എന്നൊക്കെ പറയുകയും ചെയ്യുന്നു.. സത്യം എന്തായാലും “മിൽമാ” പാലിന് “നന്ദിനി” പാൽ ഒരു പാരയാണ്…(ഇനി കുറച്ചു കഴിഞ്ഞാൽ കേരളത്തിൽ “അമുൽ” കൂടി വന്നാൽ മൊത്തം പ്രശ്നം ആയേക്കാം) നമ്പർ വൺ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.. കാരണം പച്ചക്കറി, അരി, പഴ വർഗ്ഗങ്ങൾ, മാസം etc അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് നമ്മൾ..

ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാൽ എന്നു കരുതി മലയാളികൾ “നന്ദിനി” വാങ്ങുവാൻ തുടങ്ങിയാൽ , മിൽമ പാലും വില കുറക്കേണ്ട ഗതികേടിൽ എത്തും.. ഇത് ചിലർക്ക് വിഷമം ആകും. എന്തായാലും കേരളത്തിലേക്ക് “നന്ദിനി” ക്കു സ്വാഗതം. (വാൽ കഷ്ണം… കേരളത്തിൽ പെട്രോളും ഡീസലും കർണാടക സംസ്ഥാനത്തേക്കാൾ വില കൂടുതൽ ആണല്ലോ.. ഇപ്പൊൾ തന്നെ കേരളത്തിലെ അതിർത്തി ജില്ലക്കാർ കർണാടക, തമിൾ നാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ നിന്നൊക്കെ ഫുൾ ടാങ്ക് അടിക്കുന്നു. ഇത് കാരണം കേരളത്തിന് ഡീസൽ, പെട്രോൾ നികുതി ഖജനാവിലേക്ക് കുറവ് വന്നു എന്ന് വാർത്ത കണ്ട്.. വിഷയം serious ആകുന്നുവെന്നും താരം കുറിച്ചു.

Karma News Network

Recent Posts

കുഞ്ഞനുജത്തിയെപ്പോലെ ചേർത്തു നിർത്തുന്ന പ്രിയപ്പെട്ടയാൾ, വാണി വിശ്വനാഥിന് പിറന്നാളാശംസകളുമായി സുരഭി

മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന…

5 mins ago

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

24 mins ago

കെഎസ്എഫ്ഇ ചിട്ടിയിൽ ചേരല്ലേ തൊല്ലയാണ്, ദുരനുഭവം വെളിപ്പെടുത്തി യുവാവ്

കെഎസ്എഫ്ഇ ചിട്ടി അടിച്ചാൽ പിന്നെ തലവേദന തുടങ്ങുമെന്ന് യുവാവ്. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ചിട്ടിയിൽ ചേർന്നത്. നിർഭാ​ഗ്യവശാൽ ആദ്യ തവണ…

41 mins ago

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

53 mins ago

മോദിയ്ക്ക് പിന്തുണയുമായി മുസ്ലീം സ്ത്രീകൾ, മൈലാഞ്ചിക്കൈകളിൽ താമരയും മുദ്രാവാക്യങ്ങളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി ഒരു സംഘം മുസ്ലീം വനിതകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി പ്രവർത്തകരായ…

1 hour ago

ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യ ജയന്തി, ഭാരത ജനതയുടെ ഉള്ളിൽ ഇന്നും വസിക്കുന്നു-കെ എൻ സുബ്രമണ്യ അഡിഗ

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതത്തിലെ ദർമ്മത്തിന്റെ അടിസ്ഥാനം ആദി ശങ്കരാചാര്യരുടെ…

1 hour ago