entertainment

മദ്യപിക്കല്ലേന്ന് പറഞ്ഞതാണ്, ബാബുവേട്ടൻ കുടിച്ചു, മുഖം നീരുവെക്കാന്‍ തുടങ്ങി, രാത്രി ആശുപത്രിയില്‍ കൊണ്ടുപോയി – സാന്ദ്ര തോമസ്‌

നായകനായും വില്ലനായും സഹനടനായുമെല്ലാം ബാബുരാജ് മലയാള സിനിമയിൽ ശ്രദ്ധേയനാണ്. സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ബാബുരാജ് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെ കരിയറില്‍ വലിയൊരു വഴിത്തിരിവ് ത്നന്നെയാണ് ഉണ്ടായിരിക്കുന്നത്. അതോടെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നടന്മാരില്‍ ഒരാളായി ബാബുരാജ് മാറി. അഭിനയത്തിന് പുറമെ തിരക്കഥയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ ബാബുരാജ് ശ്റദ്ധചെലുത്തി വരുന്നു.

ബാബുരാജ് അഭിനയിച്ച പുതിയ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സാന്ദ്ര തോമസ് നിര്‍മാണത്തിലേക്ക് തിരികെ വന്ന ചിത്രം കൂടിയാണിത്. ഈ സിനിമയില്‍ ബാബരാജിന് നേരിടേണ്ടി വന്ന ആരോഗ്യപരമായ ചില പ്രശ്നങ്ങളെ പറ്റി സാന്ദ്രാ തോമസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു ഒന്ന്;ഇനി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയും ബാബുരാജും മനസ് തുറന്നിരിക്കുന്നത്.

നല്ല നിലാവുള്ള രാത്രിയുടെ ലൊക്കേഷനില്‍ വച്ച് അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സാന്ദ്ര പറഞ്ഞിരിക്കുന്നത്. അട്ട കടി തനിക്ക് ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ ബാബുരാജ് പറഞ്ഞിട്ടുണ്ട്. നല്ല നിലാവുള്ള രാത്രിയിലെ അട്ട കടി മൂലമുണ്ടായ പ്രശ്‌നങ്ങള്‍ മാറാന്‍ കുറച്ച് സമയമെടുക്കുമെന്നും ബാബുരാജ് നേരത്തെ നല്‍കിയൊരു അഭിമുഖത്തിലും പറയുകയുണ്ടായി. തുടർന്നാണ് ഇതേ പറ്റി സാന്ദ്ര പറഞ്ഞിരിക്കുന്നത്.

ഷൂട്ട് തുടങ്ങും മുമ്പ് ബാബുരാജ് ചേട്ടന്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു അവിടെ അട്ടയുണ്ടോ എന്ന്. പുള്ളിയ്ക്ക് അലര്‍ജിയുളളതാണ് ആ ചോദ്യത്തിന് കാരണം. അട്ട ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പക്ഷെ ലൊക്കേഷന്‍ നിറയെ അട്ടയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. ലൊക്കേഷനില്‍ വച്ച് ബാബുരാജിന് അട്ടയുടെ കടിയേല്‍ക്കുകയും ആശുപത്രിയില്‍ കൊണ്ടു പോവുകയും ചെയ്തു. ഗുരുതരാവസ്ഥയായതിനാല്‍ ഇഞ്ചക്ഷന്‍ എടുക്കേയും വന്നു.

അട്ട കടിച്ചപ്പോള്‍ അടുത്ത ആശുപത്രിയില്‍ കൊണ്ടു പോയി. ഇത് വളരെ സീരിയസാണെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്ന് ഇഞ്ചക്ട് ചെയ്യേണ്ടി വന്നു. എന്നിട്ട് ആവട്ടെ ഷൂട്ടിന് ശേഷം രാത്രി ബാബുവേട്ടൻ മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താന്‍ താഴെ വീണു എന്നാണ് ബാബുരാജ് പറയുന്നത്. ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ല. ബാബുരാജിന്റെ മുഖം നീരുവെക്കാന്‍ തുടങ്ങി. ഉടനെ തന്നെ താരത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുഖത്തെ നീരു കാരണം തന്നെ ആര്‍ക്കും മനസിലായില്ലെന്ന് ബാബുരാജ് പറയുന്നു.

ആശുപത്രിയില്‍ നിന്ന് തിരികെ കൊണ്ട് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. ഞാന്‍ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്. ഞാന്‍ കുടിക്കില്ലെന്ന് അപ്പൊ ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര പറയുന്നത്. ബാബുരാജിനു ഇതിനു മുൻപ് മൂന്ന് തവണ ഇങ്ങനെ സംഭവിച്ചെന്നും താനാകെ പേടിച്ചു പോയെന്നും സാന്ദ്ര പറയുന്നു. മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നല്ല നിലാവുള്ള രാത്രി.

Karma News Network

Recent Posts

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

4 mins ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

33 mins ago

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ, കരിക്കുലം തയ്യാറാക്കി കഴിഞ്ഞു: ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

50 mins ago

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന്…

1 hour ago

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

2 hours ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരിയായ അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

2 hours ago