entertainment

ഒരുപാട് ആഗ്രഹിച്ചെങ്കിലും സിദ്ദിഖ് സാറിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ സാധിച്ചില്ല- സുരാജ് വെഞ്ഞാറമൂട്

സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ നടൻ സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ അവസരം കിട്ടിയില്ലെന്നും അത് നിർഭാഗ്യകരമായി കാണുന്നുവെന്നും ‌സുരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഹാസ്യ നടനെന്ന് പേരെടുത്തിട്ടും ഒരുപാട് ആഗ്രഹിച്ചിട്ടും സിദ്ദിഖിന്റെ ഒരു ചിത്രത്തിൽ പോലും അഭിനയിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സുരാജ് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല…കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല…ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു….ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്…എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്…ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട.

ഇന്നലെ, രാത്രിയാണ് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഇന്നും പ്രിയങ്കരമായ ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകൻ വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലാകുകയും ഇന്നലെ രാത്രിയോടോ മരണപ്പെടുകയുമായിരുന്നു.

Karma News Network

Recent Posts

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

32 mins ago

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…

47 mins ago

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

1 hour ago

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

2 hours ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

2 hours ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

3 hours ago