entertainment

കുട്ടേട്ടന്റെ ഭാര്യയാണ് എന്നെ സൂര്യാ ടി വി യ്ക്ക് പരിചയപ്പെടുത്തുന്നത്, ലക്ഷ്മിപ്രിയ

മലയാള ചലച്ചിത്രരംഗത്തെ ഒരു സം‌ഗീത സം‌വിധായകനും ഗായകനുമാണ് എം ജയചന്ദ്രൻ. 2003, 2004, 2007, 2008, 2010, 2012 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം ജയചന്ദ്രനെ തേടിയെത്തി. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. നടി ലക്ഷ്മി പ്രിയ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പിങ്ങനെ

വളരെ പ്രിയമുള്ള ഒരാളുടെ പിറന്നാൾ ആണ്.നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ സംഗീതത്തിനുള്ള സ്ഥാനം എല്ലാവർക്കും അറിയാം. ഓരോ പാട്ടും ഓരോ ഓർമ്മയാണ്. അതുപോലെ കുട്ടേട്ടന്റെ സംഗീതത്തിന് ഞങ്ങളുടെ ജീവിതത്തെ കൂട്ടി ചേർത്ത അത്രയും സ്ഥാനം ഉണ്ട് എന്ന് ഞാൻ പലതവണ എഴുതുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്.

അന്ന് ആ മഴയുള്ള വെളുപ്പിന് നാടകവണ്ടിയിൽ ” ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ ” എന്ന പാട്ട് കേട്ട നിമിഷം ആണ് ജയേഷേട്ടനെ ഒരിക്കലും പിരിയാൻ എനിക്ക് കഴിയില്ല എന്ന് തീരുമാനിയ്ക്കുന്നത്. ‘ അന്നുമുതൽ ഹൃദയത്തിൽ സ്ഥാനം പിടിച്ച കുട്ടേട്ടനും പ്രിയ ചേച്ചിയും. അതിനും എത്രയോ കാലം മുൻപേ ആ കുടുംബവുമായി ജയേഷേട്ടന്റെ കുടുംബത്തിന് ബന്ധമുണ്ട്?കല്യാണ ശേഷം കുട്ടേട്ടന്റെ വീട്ടിൽ പോയ ഞങ്ങൾ….ചേച്ചിയാണ് എന്നെ സൂര്യാ ടി വി യ്ക്ക് പരിചയപ്പെടുത്തുന്നതൊക്കെ.എന്റെ കരിയറിന്റെ തുടക്കത്തിന് ഒരു സ്ഥാനം പ്രിയ ചേച്ചിയ്ക്കുമുണ്ട്.

മലയാളിയുടെ ജീവിതത്തിൽ ഇനിയുമൊരുപാട് പ്രണയവും വിരഹവും വിഷാദവും ആഹ്ലാദവും നിറയ്ക്കാൻ ‘ എം ജയചന്ദ്ര സംഗീതത്തിന് കഴിയട്ടെ ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. ആയുരാരോഗ്യ സൗഖ്യം ആയുരാരോഗ്യ സൗഖ്യം ആയുരാരോഗ്യ സൗഖ്യം

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

7 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

7 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

8 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

9 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

9 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

10 hours ago