entertainment

ദിലീപിനെ പ്രതികളാക്കിയവര്‍ വേടന്റെ കുറ്റസമ്മതത്തെ പിന്തുണക്കുന്നു; വേടന്റെ പോസ്റ്റില്‍ ലൈക്ക് ചെയ്തവര്‍ക്കെതിരെ ഒമര്‍ ലുലു

നടന്‍ ദിലീപിനേതിരെ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ പ്രതിയാണെന്ന് ഗണിച്ച്‌ കണ്ടെത്തിയവ‌ര്‍ ലൈംഗികാതിക്രമ ആരോപണത്തില്‍ കുറ്റസമ്മതം നടത്തി പോസ്‌റ്റിട്ട വേടനെ ലൈക്ക് ചെയ്‌ത് പിന്തുണക്കുകയാണെന്ന് ഒമര്‍ ലുലു ആരോപിക്കുന്നു. ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് മലയാളി റാപ്പ‌ര്‍ വേടന്‍ ഇന്‍സ്‌റ്റഗ്രാമിലിട്ട കുറിപ്പില്‍ ലൈക്ക് ചെയ്‌തവര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു. നടി പാര്‍വതി വേടന്റെ പോസ്റ്റിന് ലൈക്ക് ചെയ്തിരുന്നു.

സ്വയം ഫെമിനിസ്‌റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന ആളാണ് ലൈക്കിന് പോലും കൃത്യമായ രാഷ്‌ട്രീയമാനമുണ്ടെന്ന് പറഞ്ഞത്. അക്കണക്കിന് ഇരക്കൊപ്പമല്ല മാപ്പ് ഇരന്ന് പോസ്‌റ്റിടുന്ന പ്രതിക്കൊപ്പമാണ് അവരെന്നും ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമ‌ര്‍ ലുലു ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂ‌ര്‍ണരൂപം ചുവടെ:

ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍
പീഢനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികള്‍.’
പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഢന വിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം?

ദിലീപ് വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവര്‍!

അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെല്ലേ തെളിയിച്ചത്? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടന്‍ കളിപ്പിക്കുന്നത് നിര്‍ത്താന്‍ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

Karma News Network

Recent Posts

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

26 mins ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

9 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

10 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

10 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

11 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

12 hours ago