Categories: entertainment

പുരുഷന് നെഞ്ച് കാണിച്ചു നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂട; മാധുരി

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ജോസഫ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് താരം ചുട്ട മറുപടി നല്‍കി. നേരത്തെ ഗ്ലാമര്‍ ചിത്രങ്ങള്‍ മാധുരി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.ഇതിനു എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഒരു വിഭാഗത്തില്‍ നിന്നും നേരിടേണ്ടി വന്നത്.

ഒടുവില്‍ ഈവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധുരി തന്നെ രംഗത്തെത്തി . മോശമായ ഒത്തിരി സന്ദേശങ്ങളും കമന്റുകളും തനിക്ക് കിട്ടുന്നുണ്ടെന്നും ഈയൊരു ചോദ്യത്തിന് മറുപടി കൊടുക്കാമെന്നു കരുതുന്നെന്നും കാരണം അയാളത് ആഗ്രഹിക്കുന്നുണ്ടെന്നും മാധുരി തന്നെ വിമര്‍ശിച്ചയാളോടുള്ള പ്രതികരണമായി പറയുന്നു. നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയില്‍ തന്നെയിരിക്കട്ടെ. എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും.

ഞാന്‍ തുല്യതയിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നൊരാളാണ്. ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം. ഒരു സ്ത്രീക്ക് വയറ് കാണിക്കുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ എനിക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കാം. പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും. തടസങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ നിലപാട് ഉണ്ട്, അതിന് എനിക്ക് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല; മാധുരി വ്യക്തമാക്കുന്നു.

ഫാഷന്‍ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങള്‍ മാധുരി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇവയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പലതും നടിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ മാധുരി പ്രതികരിച്ചിരിക്കുന്നത്. അനൂപ് മേനോനും മിയയും പ്രധാനവേഷങ്ങളില്‍ എത്തിയ എന്റെ മെഴുതിരയത്താഴങ്ങള്‍ എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചിരുന്നു

 

 

Karma News Network

Recent Posts

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ…

23 mins ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

55 mins ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

1 hour ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

10 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

10 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

11 hours ago