നടി മാളവിക നായർ ബിരുദാനന്തര ബിരുദത്തിൽ മികച്ച വിജയം കരസ്ഥമാക്കി. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക മികച്ച വിജയം നേടിയത്. എറണാകുളം സെന്റ് തെരേസാസ് കോളജിലായിരുന്നു പഠനം. കലയും പഠനവും ഒപ്പം കൊണ്ടുപോകാനാണ് മാളവിക ആഗ്രഹിക്കുന്നത്. ജീവിതത്തിൽ പിന്നീട് തിരിച്ചെടുക്കാനാകാത്ത കോളജ് കാലം നഷ്ടപ്പെടാതിരിക്കാൻ, എംഎക്ക് പഠിക്കുമ്പോൾ ഒരു ദിവസം പോലും മാളവിക ക്ലാസ് മുടക്കിയിട്ടില്ല.
‘‘ഞാൻ തൃശൂർ സ്വദേശിയാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഞങ്ങൾ എന്റെ പഠന സൗകര്യത്തിനായി എറണാകുളത്തേക്കു താമസം മാറിയിരുന്നു. ബിഎക്കും എംഎക്കും എറണാകുളം സെന്റ് തെരേസാസിൽ ആണ് പഠിച്ചത്. ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഇപ്പോൾ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഹൈ ഡിസ്റ്റിങ്ഷൻ ഉണ്ടെന്നാണ് കോളജിൽനിന്നു വിളിച്ച് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാം ഗ്രേഡിങ് സിസ്റ്റം ആണല്ലോ. അച്ഛനും അമ്മയും ഏട്ടനും എന്റെ പഠനകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്കിപ്പോൾ ഈ വിജയം നേടാനായത്. ഇത് അവർക്കുള്ള ഒരു സമ്മാനം കൂടിയാണ്.” മാളവിക ഒരു ഓൺലൈനിനോട് പറഞ്ഞു.
“കോളജിൽ ആദ്യം പോകുമ്പോൾ എല്ലാവർക്കും ഒരു സിനിമാതാരം എന്ന നിലയിൽ ഒരു കൗതുകം ഉണ്ടായിരുന്നു. പക്ഷേ പിന്നെ സഹപാഠികളുമായി നല്ല കൂട്ടായി. അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങൾക്കും നല്ല പിന്തുണ തരുന്നു. അവർക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞതിലാണ് സംതൃപ്തി. സിബിഐ അഞ്ചാംഭാഗം ഒടുവിൽ ചെയ്ത സിനിമ. പുതിയ സിനിമകൾ ഒന്നും ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടില്ല. കൂടുതൽ പഠിക്കണം എന്നാണുള്ളത്. എന്തെങ്കിലും ജോലി കണ്ടെത്തണം എന്നതും ഒരു ആഗ്രഹമാണ്. സിനിമയും എന്റെ പാഷനാണ്, നല്ല തിരക്കഥകളും കഥാപാത്രങ്ങളും എന്നെത്തേടി എത്തിയാൽ സിനിമ ചെയ്യും. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോകാണാന് ആഗ്രഹിക്കുന്നത്.’’ മാളവിക പറഞ്ഞിരിക്കുന്നു.
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…