entertainment

തനുശ്രീ ദത്ത വേട്ടയാടപ്പെടുന്നു, താരത്തെ തളർത്താനാവില്ല.

 

ബോളിവുഡിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് തനുശ്രീ ദത്ത. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് മാഫിയ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും ഉപദ്രവിക്കപ്പെടുകയാണെന്നുമാണ് തനുശ്രീ കുറിച്ചിരിക്കുന്നത്.

പലതവണ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്നും തനുശ്രീ ആരോപിക്കുന്നു. താൻ തുറന്നു കാട്ടിയ മീടൂ കുറ്റവാളിയും എൻജിഒയുമാണ് ഇതിനു പിന്നിലെന്നും താരം കുറിച്ചിട്ടുണ്ട്. എന്നാൽ എത്ര തടസമുണ്ടായാലും താൻ മുന്നോട്ടുപോകുമെന്നും ആത്മഹത്യ ചെയ്യില്ലെന്നും തനുശ്രീ പറയുന്നു. നടൻ നാനാ പടേക്കർക്ക് എതിരെയാണ് മീറ്റൂ ആരോപണവുമായി തനുശ്രീ എത്തിയിരുന്നത്.

തനുശ്രീ ദത്തയുടെ കുറിപ്പ് ഇങ്ങനെ:

‘ഞാൻ വളരെ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും ടാർഗെറ്റുചെയ്യപ്പെടുകയും ചെയ്യുന്നു. ദയവായി ആരെങ്കിലും എന്തെങ്കിലും ചെയ്യൂ!! കഴിഞ്ഞ വർഷം ആദ്യം എന്റെ ബോളിവുഡ് അവസരങ്ങൾ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തിൽ വിഷം ചേർത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി.

തുടർന്ന് മെയ് മാസത്തിൽ ഉജ്ജയിനിലേക്ക് രക്ഷപ്പെട്ടപ്പോൾ എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി. ഞാൻ കഷ്ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സാധാരണ ജീവിതവും ജോലിയും പുനരാരംഭിക്കുന്നതിനായി 40 ദിവസത്തിന് ശേഷം മുംബൈയിൽ മടങ്ങിയെത്തി. ഇപ്പോൾ എന്റെ ഫ്ലാറ്റിന് പുറത്തുള്ള കെട്ടിടത്തിൽ വിചിത്രവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ നടക്കുന്നു’.

‘തീർച്ചയായും ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല!! ഞാൻ എവിടെയും പോകുകയും ഇല്ല. എന്റെ പൊതുജീവിതം മുമ്പത്തേക്കാൾ നന്നായി തുടരാനും പുനരുജ്ജീവിപ്പിക്കാനും ഞാൻ ഇവിടെത്തന്നെയുണ്ട്! മഹാരാഷ്ട്രയിലെ പഴയ രാഷ്ട്രീയ സർക്യൂട്ടായ (ഇപ്പോഴും ഇവിടെ സ്വാധീനമുണ്ട്) ബോളിവുഡ് മാഫിയയും നികൃഷ്ടമായ ദേശവിരുദ്ധ ക്രിമിനൽ ഘടകങ്ങളും ചേർന്ന് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനായി സാധാരണയായി ഇത്തരത്തിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഞാൻ തുറന്നുകാട്ടിയ #metoo കുറ്റവാളികളും എൻജിഒയും ഇതിന് പിന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതെല്ലാം അല്ലാതെ വേറെ എന്തിനാണ് എന്നെ ഇങ്ങനെ ടാർഗെറ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്?? ലജ്ജിക്കാം.’ എന്നാണ് തനുശ്രീ ദത്തയുടെ കുറിപ്പ്.

 

Karma News Network

Recent Posts

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

45 mins ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

1 hour ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

2 hours ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

2 hours ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

2 hours ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

3 hours ago