entertainment

മക്കളെ എന്റെ കയ്യിൽ കിട്ടാതയത് വിവാഹത്തോടെ, മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ​ഗോൾഡെന്ന സിനിമയെക്കുറിച്ച് പറയുകയാണ് താരം, ഈ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചായയും വടയുമാണ്. മല്ലിക ചേച്ചി രാജുവേട്ടന് എത്ര വട്ടം ചായയും വടയും ഉണ്ടാക്കി കൊടുത്തിട്ടുണ്ടാവും എന്നാണ് അവതാരകൻ നടിയോട് ചോദിക്കുന്നത്. ‘അയ്യോ എത്രയോ വട്ടം, കൊള്ളാം. ഇപ്പോഴല്ലേ ആരെയും കൈയ്യിൽ കിട്ടാത്തത്. കല്യാണം ഒക്കെ കഴിയുന്നത് വരെയും നമ്മുടെ ചായയും വടയുമൊക്കെ ആയിരുന്നു ഏറ്റവും രുചികരമായ ഭക്ഷണം.

രാജു വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം എന്ന് പറയുന്നത് വളരെ, വളരെ അപൂർവ്വമാണ്. ഇപ്പോൾ രാവിലെ മുതൽ ആളുകൾ വിളിച്ചിട്ട് ചായയും വടയും തരണമെന്ന് പറയുന്നവരുണ്ട്. ഞാൻ ഈ സിനിമയിൽ അഭിനയിച്ച കഥാപാത്രത്തെ കുറിച്ച് ഒരുപാട് ആളുകളുടെ അഭിപ്രായം ഫോണിൽ സന്ദേശമായി വന്ന് കിടക്കുന്നുണ്ട്. ഞമ്മളെ അറിയുന്ന ആളുകൾ ശരിക്കും ചിരിച്ച് പോവും. കാരണം ഞാനും രാജുവും വീട്ടിൽ നിന്നും സംസാരിക്കുന്നത് പോലെയാണ് സിനിമയിലും സംസാരിച്ചിരിക്കുന്നത്.

വീട്ടിൽ സംസാരിക്കുന്ന അമ്മയും മകനും എവിടെ ആയാലും ആ കെമിസ്ട്രി ഉണ്ടാകുമല്ലോ. പിന്നെ രാജുവിനോട് പറയാനുള്ള കാര്യങ്ങളും എന്നോട് ചിലർ പറഞ്ഞിരുന്നു. ഇത്രയും സിംപിളായിട്ടും തമാശ പറഞ്ഞും ഡാൻസ് കളിക്കുന്നതുമായ രാജുവിനെ കണ്ടിട്ട് ഒരുപാട് കാലമായി. ഇങ്ങനെ ഒരു കഥാപാത്രത്തിലൂടെ അൽഫോൺസ് രാജുവിനെ അവതരിപ്പിച്ചതിനും അഭിനന്ദനം ലഭിക്കുന്നുണ്ട്.

ചിത്രത്തിൽ രാജുവിന്റെ അമ്മയായി ഞാനും അച്ഛനായി സുകുവേട്ടന്റെ ഫോട്ടോയുമാണ് കൊടുത്തത്. പല പടങ്ങളിലും സുകുവേട്ടന്റെ ചിത്രം ഇതുപോലെ വെച്ചോട്ടെ എന്ന് ചോദിക്കാറുണ്ട്. ചേച്ചിയുടെ ഭർത്താവായി സുകുവേട്ടന്റെ ഫോട്ടോ വെച്ചോട്ടേ എന്ന് ചോദിക്കുന്നത് എനിക്ക് ഇഷ്ടമാണ്.

കാരണം നമുക്ക് സങ്കടമോ സന്തോഷമോ ഉള്ള സീനാണെങ്കിൽ സുകുവേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചിലപ്പോൾ സങ്കടവും ചിലപ്പോൾ സന്തോഷവും വരും. ബ്രോ ഡാഡിയിൽ രാജുവിന്റെ മുത്തച്ഛനായിട്ടാണെങ്കിലും അതിലും സുകുവേട്ടന്റെ സാന്നിധ്യം അറിയിക്കാൻ സാധിച്ചത് തന്നെ വലിയ സന്തോഷമാണ്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

6 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago