kerala

തലസ്ഥാനത്ത് പോലും പെണ്ണിന് രക്ഷയില്ല, ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺ‍കുട്ടികളെ ആക്രമിച്ചു

തിരുവനന്തപുരം. പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാന തലസ്ഥാനത്ത് പോലും പെണ്ണിന് രക്ഷയും സുരക്ഷയുമില്ല.
തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺ‍കുട്ടികളാണ് അതിക്രമത്തിന് ഇരയായത്.

ഇട റോഡിൽ വച്ചാണ് അതിക്രമം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തിയതായാണ് പെൺകുട്ടികൾ പറഞ്ഞിട്ടുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

അതേസമയം, തലസ്ഥാനത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ പതിവ് സംഭവങ്ങളായി മാറുകയാണ്. കവടിയാറിൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിച്ച സംഭവം ഉണ്ടായിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പോലീസ് നടപടിയും ഉണ്ടായിട്ടില്ല. നാലു ദിവസം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നതാണ്.

പ്രഭാതസവാരിക്കിടയിൽ മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ചതിന്റെയും വഞ്ചിയൂരിൽ കേന്ദ്രസർക്കാർ ജീവനക്കാരിയെ കടന്നു പിടിച്ചതിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപാന് വീണ്ടും വീണ്ടും അതിക്രമങ്ങൾ അരങ്ങേറുന്നതെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. കവടിയാർ പണ്ഡിറ്റ് കോളനിക്ക് സമീപം യുവധാരാ ലെയ്നിലാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ ആൾ വണ്ടി ഒതുക്കി കുട്ടികളെ കയ്യേറം ചെയ്യുകയായിരുന്നു.

രാത്രി ഒൻപതോടെയായിരുന്നു സംഭവം നടക്കുന്നത്. വാഹനത്തിൽ എത്തിയ അക്രമി ആദ്യം ബൈക്ക് ഒതുക്കി നിർത്തുന്നതും പിന്നീട് വാഹനം എടുത്ത് പെൺകുട്ടികളെ പിന്തുടരുന്നതും സിസിടിവി ദ്യശ്യങ്ങളിൽ കാണുന്നുണ്ട്. അന്നു തന്നെ അതിക്രമത്തിന് ഇരയായവർ മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. പോലീസിന് ലഭിച്ച സിസിടിവി ദ്യശ്യങ്ങൾ വ്യക്തതയില്ലെന്നും, വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഉപയോഗ യോഗ്യമല്ലെങ്കിൽ ഈ സിസിടിവി ക്യാമറകൾ എന്തിനു വെച്ചിരിക്കുന്നു? എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാവുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

29 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

53 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago