entertainment

ആരെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനമാണ് :ആദില്‍

കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായത്. തൃശൂര്‍ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. താരം തന്നെയാണ് തന്റെ വിവാഹ കാര്യം ആരാധകരുമായി പങ്ക്‌വെച്ചത്.

എന്നാല്‍ ആദിലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ആദില്‍ അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്തതിനെതിരെയാണ് വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദില്‍.
ഒരു മുസ്ലീം യുവതിയെ വിവാഹം തീര്‍ത്ത് ഷോക്കായിപ്പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നും ഉള്ള ഒരു കമന്റിനാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കിയത്.

താന്‍ ആരെയാണ് വിവാഹം ചെയ്യേണ്ടതെന്ന് എന്നത് തന്റെ മാത്രം തീരുമാനം ആണെന്നും ആളുകളെ മനുഷ്യരായി മാത്രമേ താന്‍ കാണാറുള്ളൂ എന്നും ആദില്‍ മറുപട നല്‍കി.

ആദിലിന്റെ പോസ്റ്റ് :

എന്റെ വീട്ടുകാരെയും ഭാര്യയേയും കുറിച്ച്‌ മോശം കമന്റുകള്‍ കാണാന്‍ ഇടയായി. ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. എന്റെ മാത്രം തീരുമാനമാണ് ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് മാത്രമല്ല ഞാന്‍ എല്ലാവരെയും കാണുന്നത് മനുഷ്യരായിട്ടാണ്. അതുകൊണ്ട് തന്നെ രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമായിരുന്നു ഇത്. ഞാന്‍ മുസ്ലീം ആയതിനാല്‍ മാത്രം എന്നെ ആരെങ്കിലും ഫോളോ ചെയ്യണം എന്നതിന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല.

അതുകൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ആണെങ്കില്‍ എന്നെ ഞാനായി കരുതുന്ന ആളുകള്‍ മാത്രം ഫോളോ ചെയ്യതാല്‍ മതി. അല്ലെങ്കില്‍ ഇവരെപോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം. എന്റെ വിശ്വാസം എന്താണെന്ന തീരുമാനിക്കാന്‍ ദൈവത്തിനില്ലാതെ മറ്റാര്‍ക്കും അവകാശം ഇല്ല. ആദില്‍ കുറിച്ചു.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

7 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

8 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

8 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

9 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

9 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

10 hours ago