kerala

ആദ്യ പ്രെഗ്നൻസി ആസ്വദിക്കാനായില്ല ഇത്തവണ ആസ്വദിക്കണം- അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഏറെനാള്‍ നീണ്ട നിയമപോരാട്ടവും അതിനൊടുവിൽ കുഞ്ഞിനെ തിരിച്ചു വാങ്ങിയ സംഭവവും കേരളം ഏറെ ചർച്ച ചെയ്ത ഒന്നാണ്. അനുപമയുടേയും അജിത്തിൻ്റെയും കൂടെ അന്നു കേരളവും നിന്നു. നിയമപോരാട്ടത്തിനൊടുവിൽ കുഞ്ഞിനെ തിരിച്ചു ലഭിച്ചതിനു പിന്നാലെ ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുഞ്ഞ് എയ്ഡനൊപ്പം പുതിയ ജീവിതം ആഘോഷിക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ തന്റെ എയ്ഡനു കൂട്ടായി ഒരാൾ കൂടി വരുന്നുവെന്നാണ് അജിത്തും അനുപമയും പറയുന്നത്. അനുപമയുടെ വാക്കുകൾ ഞങ്ങൾ പ്രെഗ്നന്റ് ആണ്. പ്രസവിക്കുന്ന കാര്യത്തിലൂടെ ആണുങ്ങൾക്ക് നമ്മളെ ഹെൽപ്പ് ചെയ്യാൻ ആയിരുന്നു എങ്കിൽ എന്ത് രസം ആയിരുന്നേനെ അല്ലെ.

. ആണുങ്ങൾ കൂടി പ്രസവിച്ചിരുന്നു എങ്കിൽ നന്നായേനെ. ഇപ്പോൾ എല്ലാ ഇടത്തും തുല്യത ആണല്ലോ. എല്ലാ ജോലിയും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ചെയ്യാം. പ്രസവം കൂടി അങ്ങനെ ആയിരുന്നു എങ്കിൽ എന്ത് നന്നായേനെ

ഡോക്ടറെ ഫിക്സ് ചെയ്തിട്ടില്ല, ചെയ്യണം. എനിക്ക് ഒരു കുഞ്ഞുകൂടി വേണം എന്ന് വലിയ ആഗ്രഹമായിരുന്നു. അജിത്തേട്ടന് ഇപ്പോളും ഉൾക്കൊള്ളാൻ ആയിട്ടില്ല എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ഒന്നും പറയരുത്. എനിക്ക് എയ്‌ബുന് ഒരു കൂട്ട് കൂടി വേണം എന്നായിരുന്നു. പിന്നെ ആദ്യത്തെ ഗര്ഭാവസ്ഥ എനിക്ക് എന്ജോയ് ചെയ്യാൻ ആയിരുന്നില്ല . അതുകൊണ്ടുതന്നെ രണ്ടാമത് ആകുമ്പോൾ ആ പിരീഡ് നന്നായി ആസ്വദിക്കണം എന്നാണ്.

ആൺകുട്ടി വേണം, പെൺകുട്ടി വേണം എന്നൊന്നുമില്ല. പെണ്ണ് ആണെങ്കിൽ സന്തോഷം, ആഗ്രഹമുണ്ട്. അപ്പോൾ ആൺകുഞ്ഞും ആകും പെൺകുഞ്ഞും ആകും. പേര് ഒന്നും കണ്ടെത്തിവച്ചില്ല. നല്ല പേരുകൾ ഉണ്ടെങ്കിൽ സജസ്റ്റ് ചെയ്യണം.ഇനിയും സമയം ഉണ്ട്. ഐഡൻ എന്ന പേര് ഗൂഗിൾ വഴി കണ്ടെത്തിയതാണ്. അതുമായി ബന്ധമുള്ള പേര് ആകണം എന്നാണ്. കഴിഞ്ഞവട്ടം അജിത്തേട്ടൻ ആണ്കുഞ്ഞായിരിക്കും എന്നാണ് പ്രെഡിക്ട് ചെയ്തത്. അത് അതുപോലെ സംഭവിച്ചു. ഡെലിവറി ഗവണ്മെന്റ് ആശുപത്രിയിൽ ആയിരിക്കണം എന്നൊക്കെ ആണ് അജിത്തേട്ടന്. നാല് മാസം വരെ ആദ്യത്തെ പ്രെഗ്നൻസിയിൽ വോമിറ്റിങ് ആയിരുന്നു

എല്ലാവർക്കും സംശയമായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിക്കുമോ, അതോ ഉപേക്ഷിക്കുമോയെന്നൊക്കെ, അതിനൊക്കെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. എല്ലാവർക്കും നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണമെന്നുണ്ട്. അത്രയേയുള്ളൂവെന്നും അനുപമ രജിസ്ട്രർ വിവാഹത്തിന് പിന്നാലെ പറഞ്ഞിരുന്നു. ഏറെ സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുകയാണ് ഇരുവരും.

Karma News Network

Recent Posts

കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…

29 mins ago

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ…

1 hour ago

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു…

2 hours ago

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

2 hours ago

അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…

3 hours ago

പ്രണയപ്പക, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ്…

3 hours ago