ന്യൂഡല്‍ഹി: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍. കൂടാതെ ഖലിസ്ഥാൻ അനുകൂല വാചകങ്ങളും. സംഭവത്തിൽ അപലപിച്ച് ഇന്ത്യ. ഇന്ത്യൻ വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് എംപസി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ന്യൂവാര്‍ക്കിലെ സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്ത വികൃതമാക്കിയതിന്റെ ചിത്രങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭവം. ഇതില്‍ ഉടനടി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.എസ് അധികൃതരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.യുഎസിലും കാനഡയിലും ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള സമാനസംഭവങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ മുറിപ്പെടുത്താനും അക്രമിക്കപ്പെടുമെന്ന ഭീതി സൃഷ്ടിക്കാനുമാണ് ഇത്തരം വിദ്വേഷകരമായ സന്ദേശങ്ങള്‍ എഴുതിയതെന്നും ഓര്ഗനൈസേഷന് പറഞ്ഞു.
നേവാര്‍ക്ക് പോലീസ് വകുപ്പിലും ജസ്റ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷന് വകുപ്പിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അപലപിച്ച ഇന്ത്യ, ഉടന്‍ നടപടിയെടുക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…