entertainment

സോഷ്യല്‍ മീഡിയകളില്‍ നിന്നും അവധി എടുക്കുന്നു എന്ന് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ടൊവിനോ തോമസിന്റെ നായികയായി മായാനദി എന്ന ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. കുറച്ച് സമയം സ്വയം ചിലവഴിക്കാനായി മാറ്റിവെക്കാമെന്ന അര്‍ത്ഥം വരുന്ന കോട്ടാണ് താരം പങ്കുവെച്ചത്. ‘സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാമെന്നും താരം പറയുന്നു.

നേരത്തെ വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി ഐശ്വര്യ ലക്ഷ്മി രംഗത്ത് എത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയിലെ നായികമാര്‍ക്കൊരു ഷെല്‍ഫ് ലൈന്‍ ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാല്‍ അവര്‍ കല്ല്യാണം കഴിച്ച് പോകണമെന്നാണ് നാട്ടുനടപ്പ്. അത് ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ ആ ചിന്താഗതിയൊക്കെ തകര്‍ത്തിട്ടുണ്ട്. ആ മുന്നേത്തിന്റെ കൂടെ സഞ്ചരിക്കണം. ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കുന്നുണ്ട്. ഒരുപാട് സിനിമ ചെയ്ത സംവിധായകര്‍ പോലും തനിക്കെന്താണ് പറയാനുള്ളതെന്ന് ചോദിക്കാറുണ്ട്.

അങ്ങനെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഈ മാറ്റം ഇനിയുള്ള സിനിമകളില്‍ പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ആദ്യത്തെ സിനിമയിലൊന്നും തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. അന്ന് തനിക്കൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം. നിരവധി സിനിമാ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടെന്നും ചിലയിടത്ത് നിന്ന് തന്നെ നിരസിച്ചിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു. തന്നെ നിരസിച്ച സിനിമകള്‍ തന്നെ ആവശ്യമില്ലാത്തതായിരുന്നു.-ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

15 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

34 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

45 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

1 hour ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

2 hours ago