entertainment

അജിത്തിന്റെ കയ്യിലിരുന്ന കത്തി തട്ടി ശാലിനിയുടെ കൈ മുറിഞ്ഞു, വേദനയില്‍ ശാലിനി കരഞ്ഞു, ഒരു പ്രണയബന്ധത്തിന്റെ തുടക്കം

തമിഴ് സിനിമ ലോകത്തെ പ്രിയപ്പെട്ട ജോടികളാണ് അജിത്തും ശാലിനിയും. ഇരുവരും കുടുംബ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷം ആവുകയാണ്. ഏപ്രില്‍ 24ന് അജിത്തും ശാലിനിയും വിവാഹിതര്‍ ആയിട്ട് 20 വര്‍ഷം തികയുകയാണ്. ആ പ്രണയ കഥയുടെ തുടക്കം വളരെ നാടകീയമായിരുന്നു. ആദ്യമായി അജിത്തും ശാലിനിയും ഒന്നിച്ച അഭിനയിക്കുന്നത് അമര്‍ക്കളം എന്ന സിനിമയിലാണ്. അമര്‍ക്കളത്തിനായി ആദ്യം സംവിധായകന്‍ ശരണ്‍ ശാലിനിയെ സമീപിച്ചപ്പോള്‍ നടി കൂട്ടാക്കിയില്ല. കാരണം മറ്റൊന്നുമല്ല പ്ലസ്ടുവിന് പഠിക്കുന്ന ശാലിനിക്ക് പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് ഒരു ചിത്രത്തിലെയും റോള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് ശാലിനി പറഞ്ഞു.

പക്ഷേ അങ്ങനെ അങ്ങ് വിടാന്‍ ശരണ്‍ തയ്യാറായിരുന്നില്ല. ശാലിനി – അജിത്ത് ജോഡി ഹിറ്റ് ആകുമെന്ന് ശരണിന് വ്യക്തമായിരുന്നു. അവസാനം ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെ ശരണ്‍ അജിത്തിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. എന്നാല്‍ അജിത്തിനോട് ശാലിനി വീണ്ടും പരീക്ഷ കാര്യം പറഞ്ഞു. ഇതോടെ ശരണിനോട് പോലും ചോദിക്കാതെ ‘ ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംഗ് നീട്ടിവെച്ചോളാം’ എന്ന് പറഞ്ഞു. ഒടുവില്‍ പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങ്ങിന് എത്തി.

ഷൂട്ടിങ്ങിനിടെ ആക്ഷന്‍ രംഗം ചിത്രീകരിക്കവെ അജിത്ത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ കൊള്ളുകയും വലിയൊരു മുറിവ് ഉണ്ടാവുകയും ചെയ്തു. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിനും സഹിക്കാനായില്ല. ആ കുറ്റ ബോധത്തില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള പ്രണയം ഉടലെടുക്കുന്നത് എന്ന് പല അഭിമുഖങ്ങളിലും അജിത്ത് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

‘ഒരിക്കല്‍ ഞാന്‍ മുടി ചുരുട്ടി ഒരു പുത്തന്‍ സ്‌റ്റൈലില്‍ സെറ്റില്‍ പോയി. അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ച് അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മര്യാദെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്‌റ്റൈലാണ് നല്ലത്’ – ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് 2010 ല്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അമര്‍ക്കളത്തിലെ ഷൂട്ടിങ്ങിന് ശേഷം ശാലിനി തന്നെയാണ് തന്റെ ജീവിത സഖി എന്ന് അജിത്തിന് വ്യക്തമായി. അജിത്ത് ഇഷ്ടം തുറന്ന് പറയുകയും ചെയ്തു. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് 20 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ശാലിനി അജിത് താരദമ്പതികളുടെ മക്കള്‍.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

6 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

6 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

7 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

7 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

8 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

8 hours ago