topnews

കാല്‍വിരലുകളിലും കാലിലുമുള്ള വീക്കം കോവിഡ് ലക്ഷണങ്ങളാണോ

കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകം മുഴുവൻ. രോ​ഗ ലക്ഷണങ്ങളില്ലാത്തവരിവും രോ​ഗം സ്ഥിതീകരിച്ചതിനാൽ ആരോ​ഗ്യ പ്രവർത്തകരും സർക്കാരും എന്തുചെയ്യണമെന്ന അവസ്ഥയിലാണ്. ഇത് ജനങ്ങളിലും ഭീകരത സൃഷ്ടിക്കുന്നുണ്ട്. പനി, ചുമ തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങള്‍ക്ക് പുറമേ കാല്‍പാദവും കാല്‍വിരലുകളും നോക്കി കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്‌രോഗ വിദഗ്ധരാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കോവിഡ് -19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം കണ്ടെത്തി, പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച കുട്ടികളിലും ചെറുപ്പക്കാരിലും. കോവിഡ് -19 ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന അവസ്ഥയായ ഫ്രോസ്റ്റ്‌ബൈറ്റ്, പെര്‍ണിയോ തുടങ്ങിയതിന് സമാനമാണിത്. ഇവിടെ കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കൂടുകയും കാല്‍വിരലുകള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയുണ്ടാകുകയും ചെയ്യും.

ഇറ്റലിയില്‍ കോവിഡ് സാന്ദ്രത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ അവസ്ഥയ്ക്ക് ‘കോവിഡ് ടോസ്’ (‘കോവിഡ് കാല്‍വിരലുകള്‍’) എന്ന വിളിപ്പേരുമുണ്ട് ഇപ്പോള്‍. ബോസ്റ്റണ്‍ പോലെ യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ഇതേ ‘കോവിഡ് ടോസ്’ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏതായാലും കോവിഡ് ടോസ് ത്വക് രോഗ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് -19 രോഗികളെ തിരിച്ചറിയുക എന്നതാണ് നിലവില്‍ ലോകം നേരിടുന്ന വെല്ലുവിളി, അതിനാല്‍ തന്നെ ത്വക് രോഗ വിദഗ്ധരുടെ ഈ കണ്ടെത്തലുകൾക്ക് വലിയ വിലയാണ് നൽകിയിരിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

6 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

7 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

8 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

8 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

9 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

9 hours ago