topnews

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകള്‍; പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്, പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. അലന്റേയും താഹയുടേയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ശബരിമലയിലേ അതേ അനുഭവം സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും പത്തുമാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്. താഹയുടെ കുടുംബത്തിന് കെപിസിസി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി. ഭവന രഹിതര്‍ക്കായി കെപിസിസി സമാഹരിച്ച തുകയില്‍ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്‍കിയത്.

താഹയ്ക്ക് വീടിലലാത്തതിനാല്‍ വീട് വെയ്ക്കാന്‍ പണം നല്‍കാമെന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കെപിസിസി അഞ്ച് ലക്ഷം രൂപ നല്‍കിയത്. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്ന് ചോദിച്ച മുല്ലപ്പള്ളി കെപിസിസി 1000 വീടുകള്‍ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം പുറത്ത് വിടുമെന്നും വ്യക്തമാക്കി.

Karma News Editorial

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

8 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

23 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

29 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago