കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2വിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാന മികവും കയ്യടി നേടുന്നു. ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ് എന്ന് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്തിരിക്കുകയാണ് സംവിധായകന് ആലപ്പി അഷ്റഫ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:” “ദൃശ്യം ” എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.
അതിന്‍്റെ രണ്ടാം ഭാഗത്തില്‍നിന്നു കൂടി സംവിധായകന്‍്റെ ബുദ്ധി ഉപയോഗിച്ചു ജോര്‍ജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങള്‍ അത് നെഞ്ചിലേറ്റി. ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്്റ് നേരിടുന്ന കേസ്സുകളായ ലാവ്ലിന്, സ്പിംഗ്ലര്‍, ലൈഫ് ,സ്വര്‍ണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപെടാമെന്നു ആലോചിക്കുന്ന അവസരത്തില്‍ ജിത്തു ജോസഫിന്‍്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.
ചെയ്ത കുറ്റകൃത്യത്തില്‍ നിന്നും രക്ഷപെടാനായുള്ള വഴികള്‍ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികള്‍ വക്കീലന്മാര്ക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം. ജിത്തുവിനെ കൂടി ഉപദേശകനായ് നിയമിച്ചാല്‍, നിരവധി ഉപദേശകരില്‍ ഗവണ്മെന്്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനല്‍ കേസ് ഉപദേശകനില്‍ നിന്നുമാകും എന്നതില്‍ സംശയമില്ല”.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…