പട്ടണ പ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മുഖത്ത് നോക്കി ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ആളൂര്‍ എല്‍സിയെ ആരും മറക്കില്ല…മോഹന്‍ലാലും ശ്രീനിവാസനും സത്യന് അന്തിക്കാടും ഒന്നിച്ച ചിത്രത്തില്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന കഥാപാത്രം വേഷം മാറി ജനാര്‍ദ്ദനനന്‍ നായരുടെ വീട്ടിലെത്തുന്നതും അവിടെ വെച്ച് ഒരു വേലക്കാരി തന്റെ പ്രണയം ശ്രീനിവാസനോട് പറയാന്‍ ശ്രമിക്കുന്നതുമായ രംഗം പെട്ടെന്നൊന്നും ആരും അങ്ങനെ മറക്കാനിടയില്ല. ശ്രീനിവാസന് അവതരിപ്പിച്ച കഥാപാത്രം എടി നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് മനസിലാകുന്നുണ്ട് എന്ന് പറയുന്ന ആ സ്ത്രീയുടെ മുഖം ഇന്ന് ട്രോള്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
സത്യന് അന്തിക്കാട് സര് സീനൊക്കെ അഭിനയിച്ചു കാണിക്കുമ്പോള്‍ ഉള്ളില്‍ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിക്കുന്ന രംഗമായിരുന്നു അത്. ഉള്ളിലെ ചിരി പിടിച്ചുവെച്ചാണ് സത്യത്തില്‍ ഞാന്‍ ആ രംഗം അഭിനയിച്ചതെന്ന് എല്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനമയിലെ അവസരങ്ങള്‍ക്കായി ഓരോ സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും അടുത്ത് കയറിയിറങ്ങുകയാണ് താരം.
മമ്മൂട്ടിയെക്കുറിച്ച് ആളൂര്‍ എല്‍സി തുറന്നുപറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. മമ്മൂട്ടിക്കൊപ്പം നീലഗിരി, മൃഗയ, മഹായാനം, വടക്കന്‍വീരഗാഥ, കറുത്തപക്ഷികള്‍ എന്നീ ചിത്രങ്ങളിലാണ് എല്‍സി അഭിനയിച്ചത്. എനിക്ക് വലിയ ഇഷ്ടമായിരുന്നു മമ്മൂട്ടിയെ. വലിയ ബഹുമാനമായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു വലിയ നടനാണെന്ന ചിന്തയൊന്നുമില്ലാതെയാണ് എന്നോട് സംസാരിച്ചത്. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും സാറിന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് വെറുതെ പറഞ്ഞു. പിന്നെ അമ്മയുടെ യോഗത്തിനൊക്കെ കാണുമ്ബോള്‍ എന്റെ തലവേദന എങ്ങനെയുണ്ടെന്നൊക്കെ ചോദിക്കും. മോഹന്‍ലാലിനൊപ്പം അനുരാഗി എന്ന ചിത്രത്തിലും എല്‍സി അഭിനയിച്ചു. ഷൂട്ടിംഗ് സെറ്റില്‍ വളരെ സ്നേഹത്തോടെയാണ് ലാല്‍ പെരുമാറിയതെന്ന് അവര്‍ ഓര്‍ക്കുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…