എനിക്ക് മമ്മൂട്ടിയെ വലിയ ഇഷ്ടമായിരുന്നു, അദ്ദേഹത്തിന് എന്നെയും: ആളൂര്‍ എല്‍സി

 

പട്ടണ പ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മുഖത്ത് നോക്കി ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ആളൂര്‍ എല്‍സിയെ ആരും മറക്കില്ല…മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വേഷം മാറി ജനാര്‍ദ്ദനനന്‍ നായരുടെ വീട്ടിലെത്തുന്നതും അവിടെ വെച്ച് ഒരു വേലക്കാരി തന്റെ പ്രണയം ശ്രീനിവാസനോട് പറയാന്‍ ശ്രമിക്കുന്നതുമായ രംഗം പെട്ടെന്നൊന്നും ആരും അങ്ങനെ മറക്കാനിടയില്ല. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം എടി നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് മനസിലാകുന്നുണ്ട് എന്ന് പറയുന്ന ആ സ്ത്രീയുടെ മുഖം ഇന്ന് ട്രോള്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.

സത്യന്‍ അന്തിക്കാട് സര്‍ സീനൊക്കെ അഭിനയിച്ചു കാണിക്കുമ്പോള്‍ ഉള്ളില്‍ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിക്കുന്ന രംഗമായിരുന്നു അത്. ഉള്ളിലെ ചിരി പിടിച്ചുവെച്ചാണ് സത്യത്തില്‍ ഞാന്‍ ആ രംഗം അഭിനയിച്ചതെന്ന് എല്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനമയിലെ അവസരങ്ങള്‍ക്കായി ഓരോ സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും അടുത്ത് കയറിയിറങ്ങുകയാണ് താരം.

മമ്മൂട്ടിയെക്കുറിച്ച് ആളൂര്‍ എല്‍സി തുറന്നുപറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. മമ്മൂട്ടിക്കൊപ്പം നീലഗിരി, മൃഗയ, മഹായാനം, വടക്കന്‍വീരഗാഥ, കറുത്തപക്ഷികള്‍ എന്നീ ചിത്രങ്ങളിലാണ് എല്‍സി അഭിനയിച്ചത്. എനിക്ക് വലിയ ഇഷ്ടമായിരുന്നു മമ്മൂട്ടിയെ. വലിയ ബഹുമാനമായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു വലിയ നടനാണെന്ന ചിന്തയൊന്നുമില്ലാതെയാണ് എന്നോട് സംസാരിച്ചത്. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും സാറിന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് വെറുതെ പറഞ്ഞു. പിന്നെ അമ്മയുടെ യോഗത്തിനൊക്കെ കാണുമ്‌ബോള്‍ എന്റെ തലവേദന എങ്ങനെയുണ്ടെന്നൊക്കെ ചോദിക്കും. മോഹന്‍ലാലിനൊപ്പം അനുരാഗി എന്ന ചിത്രത്തിലും എല്‍സി അഭിനയിച്ചു. ഷൂട്ടിംഗ് സെറ്റില്‍ വളരെ സ്നേഹത്തോടെയാണ് ലാല്‍ പെരുമാറിയതെന്ന് അവര്‍ ഓര്‍ക്കുന്നു.