നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. 70 നിയമസഭാ സീറ്റുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിലെ നിർണ്ണായക യോഗങ്ങളും അവലോ കനവും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നടത്തും. രാവിലെ പതിനൊന്ന് മണിക്ക് രുദ്രപ്രയാഗിലെ ബാബാ രുദ്രനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് പ്രചാരണ പരിപാടികളിലും പങ്കെടുക്കും. രുദ്രപ്രയാഗില്‍ വീടുകള്‍ തോറുമുള്ള പ്രചാരണത്തിലും അമിത് ഷാ പങ്കെടുക്കും. ആറ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ചയും നടത്തും. ഒരു റാലിയിലും അമിത് ഷാ പങ്കെടുക്കും.
ഇതിനിടെ സീറ്റ് നഷ്ടമായതോടെ ബിജെപി വിട്ട രുദ്രാപൂരിലെ സിറ്റിംഗ് എംഎല്‍എ രാജ്കുമാര് തുക്രാലി സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. തെഹ്രി മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി വിട്ടെത്തിയ ധന് സിങ് നേഗി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ഇതോടെ മുഴുവന്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേസമയം,ബിജെപി വിട്ടെത്തിയ ഹരക് സിങ് റാവത്തിന് സീറ്റ് നിഷേധിച്ചു. തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി ബിജെപി ഇന്നലെ പ്രഖ്യാപിച്ചു.
2017 തെരഞ്ഞെടുപ്പിൽ 57 സീറ്റുകൾ നേടിയണ് ബി.ജെ.പി അധികാര ത്തിലെത്തിയത്. കോൺഗ്രസ്സ് 11 സീറ്റുകളും നേടി. കോൺഗ്രസ്സിന്റെ ശക്തരായ നേതാക്കളടക്കം ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കൊണ്ടി രിക്കുകയാണ്. അമിത് ഷായുടെ വരവോടുകൂടി നിരവധിപേർ ഇനിയും ബി.ജെ.പിയിലേക്ക് എത്തുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…