Home entertainment ​മകളുടെ ജന്മദിനം ആഘോഷമാക്കി ​അമൃത, ​ഗോപിച്ചേട്ടൻ എവിടെയെന്ന് കമന്റ്

​മകളുടെ ജന്മദിനം ആഘോഷമാക്കി ​അമൃത, ​ഗോപിച്ചേട്ടൻ എവിടെയെന്ന് കമന്റ്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു. അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ​ഗോപി സുന്ദർ പങ്കിട്ടിരുന്നു. ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ പോസ്റ്റ് വാർത്തകളിൽ ഇടം നേടുകയാണ്. പാപ്പുവിന്റെ ജന്മദിനാഘോഷത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് അമൃത പങ്കിട്ടിരുന്നു.

ഞങ്ങളുടെ കണ്ണിന് പിറന്നാൾ എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അമൃതയ്ക്കും പാപ്പുവിനൊപ്പം അഭിരാമിയും ചിത്രങ്ങളിലുണ്ട്. പിന്നാലെ അമ്മയ്‌ക്കൊപ്പമുള്ള തങ്ങളുടെ കുടുംബ ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ. അച്ഛേ നിങ്ങൾ എന്നും ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ ചിത്രം നിങ്ങളില്ലാതെ അപൂർണമാണ്. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നുണ്ട് എന്നാണ് ചിത്രത്തിന് അമൃത നൽകിയ ക്യാപ്ഷൻ.

മനോഹരമായ ചിത്രങ്ങൾ അധികം വൈകാതെ തന്നെ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിലെ ചിലർ മറ്റൊരു കണ്ടെത്തലുമായാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങളിൽ ഗോപി സുന്ദർ ഇല്ലെന്നതാണ് ചിലർ ശ്രദ്ധിച്ചിരിക്കുന്നത്. അവരത് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഗോപി ചേട്ടൻ എവിടെ ഇപ്പോൾ കാണാറില്ലല്ലോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരം ചോദ്യങ്ങളോട് അമൃത പ്രതികരിച്ചിട്ടില്ല.

നേരത്തെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അമൃത പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഗോപി സുന്ദറിന്റെ അസാന്നിധ്യം ആവർത്തിച്ചതോടെയായിരുന്നു ഈ ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എന്നാൽ അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അത്തരം ചോദ്യങ്ങളുടെ മുനയൊടിക്കുകയായിരുന്നു.