ദിലീപിനെ കടത്തിവെട്ടി നിവിൽ പോളി, 13കോടിയുമായി കുതിക്കുന്നു

നടൻ ദിലീപിനെ കടത്തിവെട്ടി നിവിൻ പോളി. ദിലീപിന്റെ ചിത്രത്തേക്കാൾ ഇരട്ടി കളക്ഷൻ വെറും ഒറ്റ ആഴ്ച്ച കൊണ്ട് നേടുകയായിരുന്നു നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ. 14 ദിവസം കൊണ്ട് ദിലീപ് ചിത്രം 7 കോടിയോളം നേടിയപ്പോൾ വെറും 7 ദിവസം കൊണ്ട് നിവിൻ പോളി ചിത്രം 13 കോടി നേടി.

സി ഐ.ഡി മൂസ പോലുള്ള ദിലീപിന്റെ പഴയ കോമഡി അവതരിപ്പിച്ച പവി എന്ന കെയർടേക്കർ‘ തിയറ്ററിൽ പ്രതീക്ഷിച്ച ആരവം ഉണ്ടാക്കിയില്ല. ഇതോടെ ദിലീപിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ച ആരാധകർക്ക് തുറ്റർച്ചയായ അദ്ദേഹത്തിന്റെ 9 മത്തേ സിനിമയിലും നേടാൻ ആയില്ല.

ദിലീപിന്റെ കേസും നടി കേസിലെ വിവാദങ്ങളും ജനപ്രിയ നടന്റെ താര മൂല്യം ഇടിച്ചിരുന്നു. ദിലീപ് മുടിചൂടാ മന്നനായി മമ്മുട്ടിക്കും മോഹൻ ലാനിനും വരെ മുകളിലേക്ക് കയറിയ കാലം. ജനപ്രിയ നടൻ എന്ന പട്ടം ലഭിക്കുന്നു. കൊച്ചി രാജാവ് എന്ന് ആരാധകർ ചുവരെഴുതി..എല്ലാം നടി കേസോടെ വീണുടഞ്ഞു

ദിലീപിന്റെ പതനത്തിനു ശേഷം പുതിയ യുവാക്കൾ ആയ നടന്മാരുടെ ഒരു അരങ്ങേറ്റം തന്നെ ഉണ്ടായി. അങ്ങിനെ വന്നവരിലെ കേമന്മാർ ആണ്‌ ടൊവിനോ തോമസ്, നിവിൻ പോളി മുതലായവർ. ദിലീപിന്റെ പതന ശേഷം ദിലീപിനേക്കാൾ മികച്ച രീതിയിൽ പ്രേക്ഷകരെ പുതുമുഖ നടന്മാർ കൈകാര്യം ചെയ്യുക ആയിരുന്നു. ഇതോടെ തിരിച്ചുവരവ് ലക്ഷ്യമാക്കിയ ദിലീപിനു യുവ നടന്മാരുടെ താര ശോഭയേ മറികടന്ന കയറാൻ ആകുന്നില്ല എന്നതാണ്‌ ഇപ്പോൾ ഒടുവിലെ ഉദാഹരണവും

നിവിൻ പോളിയുടെ അടുത്തിടെ പുറത്തിറങ്ങിയ ‘മലയാളി ഫ്രം ഇന്ത്യ’ ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷനിൽ നിന്ന് 12.65 കോടി രൂപ നേടിയതായി സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യിൽ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചൊവ്വാഴ്ച, നിവിൻ പോളിയുടെ ചിത്രം രാവിലത്തെ ഷോകളിൽ 8.66% ഒക്യുപ്പൻസി റേറ്റ് രേഖപ്പെടുത്തി, തുടർന്ന് ഉച്ചകഴിഞ്ഞുള്ള ഷോകൾ 16.56%, ഈവനിംഗ് ഷോകൾ 13.82%, നൈറ്റ് ഷോകൾ 23.54% ഒക്യുപ്പൻസിയുമായി ആധിപത്യം പുലർത്തി. ചൊവ്വാഴ്ചത്തെ മൊത്തത്തിലുള്ള മലയാളം ഒക്യുപൻസി 15.65% ആയിരുന്നു, ഇത് അതിൻ്റെ മുൻ ദിവസത്തെ റെക്കോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമായിരുന്നില്ല.ഏഴാം ദിവസം അവസാനിക്കുമ്പോൾ ചിത്രത്തിൻ്റെ വിദേശ കളക്ഷൻ നിലവിൽ 4 കോടി രൂപയാണ്.

ഇ ടൈംസ് ഈ ചിത്രത്തെ 5-ൽ 3 ആയി റേറ്റുചെയ്‌ത് എഴുതി, “ഡിജോ ജോസ് ആൻ്റണിയുടെ മലയാളി ഫ്രം ഇന്ത്യ, രാഷ്ട്രീയ വ്യാഖ്യാനത്തിൻ്റെ കാര്യത്തിൽ അല്ലെങ്കിൽ ചില സാമൂഹിക പ്രശ്‌നങ്ങളുടെ മൂലത്തെ അഭിസംബോധന ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും ഒരു നല്ല ഉദ്ദേശ്യത്തോടെയുള്ള ചിത്രമാണ് എന്നും കുറിച്ചു.

നിവിൻ പോളി തിയറ്ററിൽ കുതിക്കുമ്പോൾ തന്നെയാണ്‌ ദിലീപിൻ്റെ ഏറ്റവും പുതിയ സംരംഭമായ ‘പവി കെയർടേക്കർ’ എന്ന കോമഡി ഡ്രാമ ചിത്രം ബോക്‌സ് ഓഫീസിൽ തകർച്ച നേരിടുന്നത്.ദിലീപിന്റെ പവി കെയർ ടേക്കർ പതിനൊന്നാം ദിവസം 14 ലക്ഷം രൂപ മാത്രമാണ് കളക്ഷൻ നേടിയത്. പ്രാരംഭ കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടും, സിനിമയുടെ പിന്നെയുള്ള ദിവസങ്ങളിലെ കളക്ഷൻ ഇടിഞ്ഞു.

നിവിൻ പോളിയുടെ ചിത്രം കൂടി വന്നതോടെ ദിലീപ് ചിത്രത്തിന്റെ ഉള്ള കാറ്റും പോയി. നിവിൻ പോളി ചിത്രം റിലീസ് നീട്ടിയിരുന്നു എങ്കിൽ ദിലീപ് ചിത്രത്തിനു കുറച്ച് കൂടി മാറ്റം വരുമായിരുന്നു എന്ന് കരുതുന്നവർ സിനിമാ മേഖലയിൽ ഉണ്ട്. ദിലീപ് ചിത്രം കാണാൻ ആളേ കിട്റ്റാത്തതിനാൽ പലയിടത്തും രണ്ടാം വാരത്തിലേക്ക് എത്തിയില്ല.സാക്നിൽക് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ 6.15 കോടി ദിലീപ് ചിത്രം നേടി.സഞ്ചിത കളക്ഷനും 11 ദിവസത്തിനുള്ളിൽ 7.05 കോടി ഗ്രോസും നേടി, ‘പവി കെയർടേക്കർ’ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര സ്വീകരണം ആണ്‌ ഉണ്ടാക്കിയത്