കൊടകര കുഴല്‍പണ കേസില്‍ അറസ്റ്റിലായ 25ല്‍ 20 പേരും സി.പി.എം ഇടത് പക്ഷ പ്രവര്‍ത്തകരെന്ന് തെളിവുകള്‍ നിരത്തി ബിജെപി. പ്രതികളില്‍ ആരും ബിജെപിക്കാര്‍ ഇല്ല. നിയമ സഭയില്‍ കുഴല്‍ പണം ചര്‍ച്ചയായപ്പോള്‍ ഒരൊറ്റ ബിജെപി നേതാക്കളുടേയും പേര് പറഞ്ഞിട്ടില്ല. ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പിണറായി വിജയന് പറഞ്ഞിട്ടില്ല. കൊടകര സംഭവത്തില്‍ ബിജെപിക്കെതിരെ ഇല്ലാ കഥകള്‍ ഉണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന് കര്‍മ്മ ന്യൂസില്‍ ചേരുന്നു. അദ്ദേഹത്തിന്റ വാക്കുകളിലേക്ക്….
ഇന്നലെ കേരള നിയമസഭയില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി യുഡിഎഫ്-എല്‍ഡിഎഫ് സഖ്യത്തിന്റെ വളരെ പരസ്യമായ രീതിയിലുള്ള ഒത്തുചേരലാണ് നടന്നത്. ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത ഒരു നിയമസഭയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് വിഡി സതീശനും പിണറായി വിജയനും പരസ്പരം കൊമ്പു കോര്‍ത്തത്. ബിജെപിക്ക് നിയമസഭയില്‍ ഏക പ്രാതിനിധ്യമുള്ള നേമം അസംബ്ലി നിയോജക മണ്ഡലത്തില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിന് വേണ്ട്ി യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ രക്തസാക്ഷിയായിരുന്നു കെ മുരളീധരന്.
മഞ്ചേശ്വരത്ത് അത് പോലെ തന്നെ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാറിക്കൊടുത്ത് ലീഗിന് അവസരമുണ്ടാക്കി. നിയമസഭയില്‍ ഉണ്ടായ വാഗ്വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊടകരയുമായി ബന്ധപ്പെട്ട് ബിജെപി ഇല്ലാത്ത സഭയില്‍ ബിജെപി കേന്ദ്രീകൃതമായ ചര്‍ച്ച കൊണ്ടു വരണമെന്ന് ഇരുമുന്നണിയും ആഗ്രഹിച്ചതിന്റെ ഫലമാണ് ഇന്നലെ കണ്ടത്. കൊടകര കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ പേര് പറയാന്‍ പിണറായി വിജയനും സാധിച്ചിട്ടില്ല. കാരണം ബിജെപി ഈ കേസുകളില്‍ പ്രതിയല്ല.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…