kerala

മാതാവിന് കൈക്കൂലിയോ ഗോപ്യേ?

ജയിച്ചാൽ ലൂദ്ദ് മാതാവിനു 10 ലക്ഷത്തിന്റെ സ്വർണ്ണ നേർച്ച എന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കരെ. മാതാവിനു കൈക്കൂലിയോ ഗോപ്യേ? എന്ന തലക്കെട്ടിലാണ്‌ അനിൽ അക്കരെയുടെ വിമർശനം

പലരും ചോദിച്ചു
അടുത്ത സുഹൃത്തുക്കൾ
പലരും പറഞ്ഞു
എന്തിനാണ്, ഇതിൽ ഇടപെടുന്നത്.
പക്ഷേ ഇത് പറയാതിരിക്കാൻ കഴിയില്ല.
കാരണം ഈ സത്യം എന്നോട് പറഞ്ഞ ആളെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല.അനിൽ അക്കരെയുടെ പോസ്റ്റിൽ പറയുന്നു.

ഇതിനിടെ അനിൽ അക്കരയുടെ പേജിൽ തന്നെ അദ്ദേഹത്തിനു മറുപടിയായി വന്ന കമന്റിൽ ഇങ്ങിനെ പറയുന്നു…

അനിലേ ഈ വിഷയത്തിൽ താങ്കളും കോൺഗ്രസും അവസാനം നാറുകയേ ഉള്ളു.
ഇത് നേർച്ച വസ്തുവാണ്! നേർച്ച വസ്തുവിൽ സുരേഷ് ഗോപി പറഞ്ഞിട്ടില്ല ഇത്ര പവൻ കൊണ്ടാണ് ഞാൻ നേർച്ച വസ്തു ചെയ്തിരിക്കുന്നത് എന്ന്.നേർച്ച വസ്തുവിൽ അതിൻറെ തൂക്കത്തിനോ, മാറ്റിനോ പങ്കില്ല.താങ്കൾ താങ്കളുടെ കഴിവിന് അനുസരിച്ച് ഒരു രൂപയാണ് നേർച്ച ഇടുന്നതെങ്കിലും അത് നേർച്ചയാണ്.

സത്യത്തിൽ ഇതിൽ നിങ്ങൾ ശ്രമിക്കുന്നത് തൃശ്ശൂരിലെ ക്രിസ്ത്യാനികളെ ഒന്ന് പിരി കയറ്റുക എന്നത് മാത്രമാണ്.എന്നാൽ അതിൽ ഒന്നു മനസ്സിലാക്കിക്കോ വിശ്വാസികൾക്ക് എല്ലാം അറിയാം നേർച്ച വസ്തുവിന്റെ തൂക്കം പ്രധാനമായ കാര്യമല്ല എന്ന കാര്യം.നിങ്ങളുടെ സ്ഥാനാർത്ഥിയുടെ ചില സ്ഥലത്തെ പ്രീണിപ്പിക്കൽ പ്രസംഗം തിരിഞ്ഞു കുത്തുമെന്ന തിരിച്ചറിവിൽ നിന്നാണോ ഇത് കുത്തിപ്പൊക്കുന്നത് എന്ന കാര്യത്തിലും സംശയം ഇല്ലാതില്ല.

അതിനപ്പുറം ഈ വിഷയത്തിൽ ഇത്ര ആകാംക്ഷ കാണിക്കുന്നത് അനില് മാത്രമാണ്. ചേർത്തു വായിക്കുമ്പോൾ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി തോൽക്കുമെന്ന് ഉറപ്പാണെങ്കിലും. ആ തോൽവിയുടെ ആഘാതം കൂട്ടണമെന്ന് അനിലിന് അതിയായ ആഗ്രഹം ഉണ്ടോ??

Karma News Editorial

Recent Posts

കോഴിക്കോട് തെരുവ്നായ ആക്രമണം, വയോധികർക്ക് പരിക്ക്, കയ്യും മുഖവും കടിച്ചു പറിച്ചു

കോഴിക്കോട് : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം. നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.…

4 mins ago

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം - 78. 69.…

10 mins ago

മിന്നൽ പണിമുടക്ക്, 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകി, ഭൂരിഭാഗം പേരും മലയാളികൾ

കൊച്ചി ∙അപ്രതീക്ഷിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന.…

17 mins ago

പ്രസാദത്തിലും നിവേദ്യത്തിലും വേണ്ട, അരളിപ്പൂ പൂജയ്‌ക്കെടുക്കാം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ്…

33 mins ago

ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ചു, രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരത്തേക്ക്…

42 mins ago

15കാരി ഹിന്ദു പെൺകുട്ടിയെ ലൗജിഹാദ് നടത്തി മതം മാറ്റി, വീട്ടുകാർ എതിർത്തപ്പോൾ അവളേ അതിവേഗ ട്രെയിനിന് മുന്നിലേക്ക് എറിഞ്ഞു

യു.പിയിലെ ബറേലിയിലെ ഫത്തേഗഞ്ച് പുർവി ഗ്രാമത്തിൽ 15കാരി ഹിന്ദു പെൺകുട്ടിയുടെ മൃതദേഹം ചിതറിയ നിലയിൽ. മെയ് 8 ബുധനാഴ്ച, 15 വയസ്സുള്ള…

49 mins ago