മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നൽകിയത്. കഴിഞ്ഞ നവംബർ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവും അഞ്ജലിയും തമ്മിൽ വിവാഹിതർ ആയിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അജിത്തിനൊപ്പം അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്.
ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി. തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ‘ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പോലെ. ഒരു സ്വീറ്റ് ബേബി ഗേൾ. എല്ലാവരുടെയും അനുഗ്രഹം വേണം,’ കുഞ്ഞിനും അജിത് രാജുവിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനിടെ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടിക്കായിട്ടുണ്ട്. പുലിമുരുകൻ, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഞ്ജലിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…
മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…