വീണ്ടും അമ്മയായി, പെൺകുഞ്ഞാണ്, സന്തോഷം പങ്കിട്ട് അഞ്ജലി നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നൽകിയത്. കഴിഞ്ഞ നവംബർ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവും അഞ്ജലിയും തമ്മിൽ വിവാഹിതർ ആയിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അജിത്തിനൊപ്പം അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്.

ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി. തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ‘ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അം​ഗത്തെ പോലെ. ഒരു സ്വീറ്റ് ബേബി ​ഗേൾ. എല്ലാവരുടെയും അനു​ഗ്രഹം വേണം,’ കുഞ്ഞിനും അജിത് രാജുവിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ് അഞ്ജലി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനിടെ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടിക്കായിട്ടുണ്ട്. പുലിമുരുകൻ, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഞ്ജലിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.