entertainment

നല്ല താരമാകാൻ നല്ല ചുണ്ടുകൾ വേണം, മഡോണയുടെ ചുണ്ടുകൾ ആകെ മാറി, സൗന്ദര്യം കൂട്ടാൻ നടി എന്താണ് ചെയ്തതെന്ന് ആരാധകർ.

 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരുപിടി മികച്ച താരങ്ങളിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. ജോർജിൻ്റെ സ്വന്തം സെലിനായി എത്തി പ്രേക്ഷക കൈയ്യടി നേടിയ മഡോണ ഇപ്പോൾ തെന്നിന്ത്യയിലെ ശ്രദ്ധേയയായ താരമായി മാറിയിരിക്കുകയാണ്. നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വരെ നിരവധി സിനിമകളിൽ ഇതിനകം മഡോണ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി മഡോണ മലയാളത്തിൽ ഇല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയുണ്ട്. മഡോണ അവസാനമായി അഭിനയിച്ച മലയാള സിനിമ വൈറസ് ആയിരുന്നു. കൊട്ടിഗൊബ്ബ 3 എന്ന കന്നഡ സിനിമയിലും കൊമ്പു വച്ച് സിങ്കംഡാ എന്ന തമിഴ് ചിത്രത്തിലുമാണ് മഡോണ അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ ഇതാ മഡോണയുടെ ലുക്കിൽ ആകെപ്പാടെ വന്ന മാറ്റങ്ങളാണ് ചർച്ച. മഡോണയുടെ ലുക്കിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. പണ്ടത്തെ പോലെയല്ല മഡോണയുടെ ലുക്കെന്നും ആരാധകർ പറയുന്നു. നടിയുടെ ചുണ്ടിൻ്റെ രൂപത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരാധകർ തറപ്പിച്ച് പറയുന്നു. സൗന്ദര്യം കൂട്ടാൻ നടി ചുണ്ടിൽ എന്താണ് ചെയ്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ബോളിവുഡ് നടിമാരെ പോലെ മഡോണയും സൌന്ദര്യം കൂട്ടാൻ ചുണ്ടിൽ സർജറി ചെയ്തോ എന്നാണ് ആരാധകർക്കാകെ സംശയം.

 

സർവ്വ ഭാഷ ചിത്രങ്ങളിലും ഇന്ന് ഒരു ലിപ് ലോക്കെങ്കിലും ഉണ്ടാകുമെന്നതാണ് വാസ്തവം. നല്ല ചുണ്ടുകൾ അതും അഴകാർന്ന ചുണ്ടുകൾ ഇല്ലാതെ സിനിമയിൽ എങ്ങനെ. അതിനിപ്പോൾ പല നടിമാരും കവിളും ചുണ്ടും വലുതായി കാട്ടാൻ സർജറി ചെയ്യുന്നത് ട്രെൻ്റായിരിക്കുകയാണ്. ആര് ചോദിച്ചാലും സൗന്ദര്യം വർധിപ്പിക്കുക യാണെന്നു ഒറ്റ വരിയിൽ പറഞ്ഞൊതുക്കും.

സർജറിയിലൂടെ ഇല്ലാത്ത ചുണ്ടുകൾ ഉണ്ടാക്കുകയാണ് പലരും. സർജറി മഡോണയും ചെയ്തോ എന്നാണ് ആരാധകർ സംശയം ഉന്നയിക്കുന്നത്. താരസുന്ദരിമാരില്‍ മിക്കവരും ചുണ്ടുകള്‍ വലുതാക്കാന്‍ പല തരം സര്‍ജറികളും മറ്റും ചെയ്തിട്ടുള്ളതാണ്. കോസ്മെറ്റിക് സർജറികളെന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

മഡോണയുടെ മുൻകാലചിത്രങ്ങൾ പരിശോധിച്ചാൽ ഈ വലിയ മാറ്റം കൃത്യമായി മനസിലാക്കാൻ സാധിക്കും. തെന്നിന്ത്യൻ നടിമാരായ സമാന്ത, അനുപമ പരമേശ്വരൻ, എന്നിവരും ഇത്തരത്തിലൊരു മാറ്റം അടുത്ത കാലത്ത് തങ്ങളുടെ ചുണ്ടിൽ വരുത്തിയിരുന്നതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വളരെ അപൂർവ്വം ചില അവസരങ്ങളിൽ ഇത്തരം സർജറികൾ പാളിപ്പോകുമെന്നും റിപ്പോർട്ടുകളും വരുന്നുണ്ട്. ഏതായാലും താരങ്ങളായാൽ ഇതൊക്കെ സർവ സാധാരണം മാത്രം. അഭിനയത്തിൽ മികവ് തെളിയിക്കണമെങ്കിൽ സൗന്ദര്യവും അഭിനവ പാടവും മാത്രം പോരാ. സംവിധായകന്റെ ആഗ്രഹങ്ങൾക്കൊത്ത് താരങ്ങളും ഉയരേണ്ടതായുണ്ട്. അതിനു ഹൃദ്യമായ സീനുകൾ വേണം.

അടുത്തിടെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറും ഇത്തരത്തിൽ ചുണ്ടിന് ഭംഗി കൂട്ടാനായി കോസ്മെറ്റിക് സർജറി ചെയ്തതായി അറിയിച്ചിരുന്നു. സർജറിയ്ക്ക് മുൻപും ശേഷവുമുള്ള മാറ്റത്തെ കുറിച്ചും രഞ്ജു രഞ്ജിമാർ നേരത്തേ വിശദമായി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്യുകയുണ്ടായി.

ഇന്ന് ഇത്തരം സർജറികൾ വളരെ സാധാരണമാകുകയാണ്. ചുണ്ടുകൾ എന്നത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നല്ല ചുണ്ടുകൾ ഇല്ലാതെ എങ്ങനെ ഇന്ന് സിനിമയുടെ മർമ്മ പ്രധാനമായി തന്നെ മാറിയിരിക്കുന്ന ലിപ് ലോക്ക് സീനുകൾ അഭിനയിക്കാനാവും. അതുകൊണ്ടു തന്നെ മിക്ക താരങ്ങളും തന്റെ ചുണ്ടുകളുടെ സൗന്ദര്യം കൂട്ടുകയാണ്. മെലിഞ്ഞ ‘അയ്യേ’ എന്ന് പറയുന്ന ചുണ്ടുകൾക്ക് പകരം ഏവരും മേൽ ചുണ്ടുകൾ അത്യാകർഷകമാക്കുകയാണ്.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

5 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

6 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

7 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

7 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

8 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

9 hours ago