എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടന് അഗസ്റ്റിന്റെ മകള്‍ ആന്‍ അഗസ്റ്റിന് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ആന്‍ അഗസ്റ്റിന് സിനിമ നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ ആഗസ്റ്റിന് ഈ വിവരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. അഭിനയരംഗത്തും സജീവമാകാന്‍ ഒരുങ്ങുകയാണ് താരമെന്നാണ് സൂചന.
താന്‍ മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ ഞാന്‍ വെയ്ക്കുന്നു. വീണ്ടും ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് അത്ര എളുപ്പമല്ല.
സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും എന്നോടൊപ്പം ഉണ്ടായിരുന്നതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’- ആന്‍ കുറിച്ചു.
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…
മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന് സനല്‍കുമാർ ശശിധരന്. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…