നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു; പിന്തുണവേണമെന്ന് ആന്‍ അഗസ്റ്റിന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഗസ്റ്റിന്റെ മകള്‍ ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ആന്‍ അഗസ്റ്റിന്‍ സിനിമ നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ ആഗസ്റ്റിന്‍ ഈ വിവരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. അഭിനയരംഗത്തും സജീവമാകാന്‍ ഒരുങ്ങുകയാണ് താരമെന്നാണ് സൂചന.

താന്‍ മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച്‌ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ ഞാന്‍ വെയ്ക്കുന്നു. വീണ്ടും ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് അത്ര എളുപ്പമല്ല.

സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും എന്നോടൊപ്പം ഉണ്ടായിരുന്നതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’- ആന്‍ കുറിച്ചു.