entertainment

കേക്കിലേക്ക് കൊതിയോടെ നോക്കുന്ന കുട്ടിത്താരം, ആരെന്ന് മനസിലായോ

സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് സിനിമ താരങ്ങള്‍ എല്ലാവരും തന്നെ. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. കുട്ടിക്കാല ചിത്രങ്ങളും താരങ്ങള്‍ പലരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരമായ അന്ന ബെന്‍. കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മധു സി.നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റസ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന ബെന്‍ അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് നടി നായികയായ ഹെലന്‍ എന്ന ചിത്രവും കപ്പേളയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’, എം.സി.ജോസഫിന്റെ ‘എന്നിട്ട് അവസാനം’ എന്നിവയാണ് അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങള്‍.

നേരത്തെ തന്റെ മനസില്‍ സിനിമ ആയിരുന്നില്ല എന്നാണ് അന്ന ബെന്‍ പറഞ്ഞിരുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അന്ന തന്റെ മനസ് തുറന്നത്. മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ അന്ന ഇതിനോടകം സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

‘കുമ്പളങ്ങിയ്ക്ക് ശേഷം അഭിനയം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറഞ്ഞിരുന്നു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago