kerala

അഴിമതി തുറന്ന് പറഞ്ഞതിന് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിച്ചു വരുത്തി, പ്രസ്താവനയെ വിലക്കി

തിരുവനന്തപുരം: കെ എസ് ആര്‍ ടിസിയിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സി എം ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇന്നലെയാണ് ക്‌ളിഫ്ഹൗസിലേക്ക് ബിജുപ്രഭാകറിനെ വിളിപ്പിച്ചത്. വിവാദപ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. കെ എസ് ആര്‍ ടിയിലെ പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുളളതാണെന്നും അതിനാല്‍ തൊഴിലാളി സംഘടനകളെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന പ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ബാക്കി എല്ലാ കാര്യത്തിനും സര്‍ക്കാര്‍ പിന്തുണനല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം വൈകുന്നേരം ബിജുപ്രഭാകര്‍ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്ഥാപനത്തില്‍ നടന്ന തിരിമറികള്‍ തുറന്നുകാട്ടി കഴിഞ്ഞദിവസം ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഏറെ വിവാദമായിരുന്നു.

2012 – 2015 കാലയളവില്‍ 100 കോടിരൂപ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പത്തുശതമാനത്തോളം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നു. ഇന്നലെ കെ എസ് ആര്‍ ടി സി ജീവനക്കാരെ ഫേസ്ബുക്കിലൂടെ അഭിസംബോധന ചെയ്യുന്നവേളയിലും ബിജുപ്രഭാകര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്‌ളിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് വിശദീകരണം തേടിയത്.

Karma News Network

Recent Posts

ബംഗ്ലാദേശ് എം.പിയുടേത് ക്രൂരകൊലപാതകം, മൃതദേഹത്തിലെ തൊലി കശാപ്പുകാരനെക്കൊണ്ട് മാറ്റിച്ചു

കൊല്‍ക്കത്ത : ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനാറിന്റേത് അതിക്രൂര കൊലപാതകം. ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷണങ്ങളാക്കി മുറിച്ചാണ്…

9 mins ago

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

കൊച്ചി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. പരോളില്ലാതെ 25 വർഷം കഠിന…

25 mins ago

ചെമ്പൻ വിനോദിന് 48 ആം ജന്മദിനം, ജന്മദിനാശംസകൾ ബേബി എന്ന് മറിയം

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ്…

34 mins ago

രാത്രിയിൽ വീടിന് നേരെ കാട്ടാന ആക്രമണം, ഇറങ്ങിയോടിയ വയോധികനെ ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ: ദേവാലയിൽ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. ദേവാലഹട്ടി റേഷൻ കടയ്ക്ക് സമീപത്തെ പളനിയാണ്ടി( 84) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി…

53 mins ago

കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു

കോട്ടയം: എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം…

1 hour ago

കാൻ വേദിയിൽ ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി, മലയാളികൾക്ക് അഭിമാന നിമിഷം

കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം…

1 hour ago