topnews

മോദിക്കെതിരേ നാവുയർത്തിയവരെ ബഗ്ളാദേശ് സൈന്യം തീർത്തു

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനത്തിൽ കലാപം അഴിച്ചു വിടാൻ രംഗത്തെത്തിയ പാക്ക് അനുകൂല തീവ്ര വാദ സംഘടനയുടെ ആളുകളെ സൈന്യം വെടിവെച്ചു കൊല്ലുന്നു. പാകിസ്താനെ തകർത്ത് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതിന്റെ അൻപതാം വാർഷികാഘോഷത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിൽ എത്തിയത് . മോഡിക്കെതിരെ കലാപം നടത്താൻ തടിച്ചു കൂടിയ തീവ്രവാദികൾക്ക് നേരെ ബംഗ്ലാദേശ് സൈന്യം വെടിയുതിർത്തതിൽ ഇതുവരെ 4 പേർ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ . നിരവധി തീവ്രവാദികൾക്ക് പരിക്കേറ്റു. ജമ അത്തെ ഇസ്ലാമി ബന്ധമുള്ള ഹിഫാസത്ത് ഇ ഇസ്ലാം എന്ന തീവ്രവാദ സംഘടനയാണ് കലാപാഹ്വാനവുമായി നിരത്തിലിറങ്ങിയത്.

1971 ൽ പാകിസ്താന്റെ കരാളഹസ്തങ്ങളിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ അൻപതാം വാർഷികാഘോഷത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ പിന്തുണയോടെ നേടിയ സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗ്ലാദേശ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതിൽ വിറളി പൂണ്ടാണ് പാക് അനുകൂല തീവ്രവാദ സംഘടനയായ ഹിഫാസത്ത് ഇ ഇസ്ലാം കലാപവുമായി തെരുവിലിറങ്ങിയത്.നേരത്തെ ധാക്ക സർവ്വകലാശാലയിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തിയ തീവ്രവാദ സംഘടനയിലെ പ്രവർത്തകരെ വിദ്യാർത്ഥികൾ തല്ലിയോടിച്ചിരുന്നു.ബംഗ്ലാദേശിൽ മതനിന്ദ നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി ഉയർന്നു വന്ന ജമാ‌അത്തെ ഇസ്ലാമി അനുബന്ധ സംഘടനയാണ് ഹിഫാസത്ത്. രൂപീകരണത്തിനു ശേഷം നിരവധി കലാപങ്ങൾ നടത്തിയ ഈ തീവ്രസംഘടനയ്ക്ക് നേരേ ശക്തമായ നടപടികളാണ് ബംഗ്ലാദേശ് എടുത്തത്. 1971 ലെ യുദ്ധകാലത്ത് പാക് അനുകൂല നിലപാടുമായി സ്വാതന്ത്ര്യ സമര പ്രവർത്തകരെ കൂട്ടക്കൊല നടത്തിയ ജമാ‌അത്തെ‌ ഇസ്ലാമി ഭീകരരെ ഹസീന സർക്കാർ തൂക്കിലേറ്റിയിരുന്നു. ഇതിനെതിരെയും ഹിഫാസത്ത് ഇ ഇസ്ലാം കലാപാഹ്വാനം നടത്തിയിരുന്നു.

അതേസമയം ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് തിരക്കിട്ട പരിപാടികളാണ് ഉള്ളത് .ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്നും 300 കിലോമീറ്റർ ദൂരെയുള്ള ശക്തിര ജെശോരേശ്വരി ക്ഷേത്രം ദർശനമാണ് പ്രധാനമന്ത്രിയുടെ ആദ്യത്തെ പരിപാടി. ബംഗ്ലാദേശ് സ്വാതന്ത്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിലും ബംഗ്ലാബന്ധു എന്ന അറിയപ്പെടുന്ന ഷെയ്ഖ് മുബീബ് റഹ്‌മാന്റെ നൂറാം ജന്മദിനാഘോഷത്തിലും പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്ലാദേശിൽ എത്തിയത്

ശക്തിര ക്ഷേത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി തുങിപാരയിലെ ഷെയ്ഖ് മുബീബ് റഹ്‌മാന്റെ മ്യൂസിയം സന്ദർശിക്കും. ഷെയ്ഖ് മുബീബ് റഹ്‌മാന്റെ മകളും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന നരേന്ദ്രമോദിയെ സ്വീകരിക്കും. തുടർന്നാണ് അദ്ദേഹം ഓറാകാണ്ടിയിലുള്ള മഠുവാ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നുത്. മഠുവാ വിഭാഗക്കാരുടെ ആരാധ്യ പുരുഷനും ആ വിശ്വാസ ശാഖയുടെ സ്ഥാപകനുമായ ഹരിചന്ദ് താക്കൂറിനോടുള്ള ആദരസൂചകമായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
പശ്ചിമബംഗാളിലെ വോട്ടെടുപ്പിന് ഇടയിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം യാദൃച്ഛികമല്ല എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം. ഇവിടെ നിന്നും വൈകുന്നേരത്തോടെ ധാക്കയിൽ മടങ്ങിയെത്തുന്ന നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ഓദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ചയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും, ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സംരംഭകർക്ക് ക്ഷണം നൽകിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള സൗഹൃദം 50ാം വർഷം പൂർത്തിയാക്കുന്ന വേളയിൽ 50 സംരംഭകർക്ക് ഇന്ത്യയിൽ നിക്ഷേപത്തിനുളള അവസരവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.വ്യാപാരം, വാണിജ്യം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കും, ബംഗ്ലാദേശിനുമുള്ള സാദ്ധ്യതകൾ സമാനമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ഭീകരവാദം എന്ന വെല്ലുവിളിയും ഇരു രാജ്യങ്ങളും ഒരു പോലെ നേരിടുന്നു. മനുഷ്യത്വപരമല്ലാത്ത ഇത്തരം പ്രവർത്തികളുടെ പുറകിലുള്ള ആശയങ്ങളും ശക്തികളും ഇപ്പോഴും സജീവമാണ്. ഇത്തരക്കാരെ നേരിടാൻ എല്ലായ്‌പ്പോഴും ജാഗരൂകരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ വാക്‌സിൻ ബംഗ്ലാദേശിലെ സഹോദരങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാ ഇന്ത്യക്കാരും സന്തോഷവാന്മാരാണ്. ഇന്ത്യയും ബംഗ്ലാദേശും ഒന്നിച്ച് മുന്നേറേണ്ടത് ആവശ്യമാണ്. ഇതിനായാണ് ഇരു രാജ്യങ്ങളിലെയും സർക്കാർ ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

28 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

59 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago