topnews

കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ കെ സുധാകരന് പകരം കെ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

പത്തനംതിട്ട. കെപിസിസി പ്രസിഡന്റും വിഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന പേരിലുള്ള സംസ്ഥാന തല ജാഥയ്ക്കിടെ കെ സുധാകരനെ പേര് മാറി വിളിച്ച് കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി. സമരാഗ്നി ജാഥയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് കെ സുധാകരനു പകരം കെ സുരേന്ദ്രനെ സ്വാഗതമരുളിയത്.

സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ കെപിസിസി പ്രസിഡന്റ് എന്ന് പറഞ്ഞുവെങ്കിലും കെ സുധാകരന് പകരം കെ സുരേന്ദ്രന്‍ എന്നായിപ്പോകുകയായിരുന്നു. അതേസമയം അമളി മനസ്സിലാക്കിയ ആന്റോ ആന്റണി ഉടന്‍ തന്നെ തിരുത്തുകയും ചെയ്തു. സമരാഗ്നിയുടെ നായകന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ കെ സുരേന്ദ്രന്‍ അവര്‍കളേ എന്നായിരുന്നു ആന്റോ ആന്റണിയുടെ വാക്കുകള്‍.

അമളി മനസ്സിലാക്കിയ ഉടന്‍ തന്നെ വേദിയിലേക്ക് തിരിഞ്ഞു നോക്കിയ ശേഷം കെ സുധാകരന്‍ അവര്‍കളേ എന്ന് തിരുത്തുകയും ചെയ്തു. ജനുവരി 21ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചത്. ജാഥ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്.

Karma News Network

Recent Posts

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

14 mins ago

ഒത്തൊരുമയുടെ 42 വർഷം, വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…

18 mins ago

തിളച്ച പാല്‍ കുടിച്ച് കുട്ടിക്ക് പൊള്ളലേറ്റ സംഭവം, അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…

41 mins ago

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

51 mins ago

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

1 hour ago

മോദി നാലിൽ മൂന്നും നേടി കൂറ്റൻ വിജയം നേടും- വിദേശ മാധ്യമ സർവേ

മോദി സർക്കാർ ഇന്ത്യയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടും എന്ന് അന്തർദേശീയ മാധ്യമമായ റോയിറ്റേഴ്സ് റിപോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…

1 hour ago