topnews

അനുജയുടെയും ഹാഷിമിന്റെയും അപകട മരണം, സംശയങ്ങളുടെ ചുരുളഴിക്കാനായി ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും

പത്തനംതിട്ട പട്ടാഴിമുക്കിലെ അപകട മരണത്തിന്റെ ദുരൂഹത നീക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അനുജയുടെയും ഹാഷിമിന്റെയും ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയായാൽ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് നി​ഗമനം.

മരണപ്പെട്ട ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. അനുജയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാസപരിശോധനയ്‌ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾക്ക് ലോക്കുളളതിനാൽ ഫോറൻസിക് ലാബിലേക്ക് അയച്ചാകും പരിശോധന നടത്തുക. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.

വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് ഹാഷിം വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ആത്മഹത്യ ചെയ്യാമെന്ന് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണോ എന്നത് അടക്കമുള്ള സംശയം നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങളുടെ ചുരുളഴിയിക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്.

വാഹനത്തിൽ വെച്ച് അനുജയെ ഹാഷിം മർദ്ദിച്ചതായും സംശയമുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികളാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലായിരുന്നുവെന്നും ഡോർ പലതവണ തുറക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു. മദ്യപസംഘമാണെന്ന നിഗമനത്തിൽ ഇവർ കൂടുതൽ ശ്രദ്ധിച്ചില്ല. പട്ടാഴിമുക്കിൽ വെച്ച് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു അപകടം. ‌

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

2 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

3 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

3 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

3 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

4 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

5 hours ago