entertainment

ഓണ്‍ സ്‌ക്രീനില്‍ ഉമ്മ വെച്ചാല്‍ ഓഫ് സ്‌ക്രീനില്‍ ഇടികിട്ടും, അര്‍ജുന്‍ അശോകന്‍ പറയുന്നു

മലയാളികളുടെ പ്രിയ നടനാണ് അര്‍ജുന്‍ അശോകന്‍. യുവ നടന്മാരില്‍ ഏറെ ശ്രദ്ധേയനാണ് താരം. നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. അര്‍ജുന്റെ പുതിയ ചിത്രമായ മെമ്പര്‍ രമേശന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത്. അച്ഛന്‍ ഹരിശ്രീ അശോകനോട് പറയാന്‍ പേടിച്ചിട്ടുള്ള കാര്യത്തെ കുറിച്ചായിരുന്നു അര്‍ജുന്‍ മനസ് തുറന്നത്. വണ്ടിയെടുത്ത് പോയതിന് ശേഷം അതെവിടെയെങ്കിലും ഇടിക്കുകയാണെങ്കില്‍ വീട്ടില്‍ പറയാന്‍ പേടിയായിരുന്നുവെന്നാണ് അര്‍ജുന്‍ പറയുന്നു.

അര്‍ജുന്‍ അശോകന്റെ വാക്കുകള്‍, ഇടയ്ക്ക് വണ്ടി ഇടിക്കുമ്പോള്‍ പറയാന്‍ പേടിയായിരുന്നു. ഇപ്പോള്‍ പേടിയില്ല. പണ്ട് പേടിയായിരുന്നു. അച്ഛന്‍ മേടിച്ച് തന്നൊരു വണ്ടിയുണ്ടായിരുന്നു ഐ ട്വന്റി. വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം കാത്തിരിപ്പുണ്ടെന്നൊക്കെ. അത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാകും. ചെറുപ്പമാണ്. ഒരു ദിവസം വണ്ടിയെടുത്ത് പോയി. മഴയത്തായിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം, വണ്ടിയെടുക്കരുത്, നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല വണ്ടിയ്ക്ക്.

ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും. അല്ലെങ്കിലും ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും. ആരെങ്കിലും വരും കൃത്യം സമയത്ത് തന്നെ. താടി വളര്‍ത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനില്‍ ഉമ്മ വെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോഴത്തേക്ക് വേണ്ടെന്നാണ് തീരുമാനം. ഇല്ലെങ്കില്‍ ഓഫ് സ്‌ക്രീനില്‍ ഇടി കിട്ടും. താന്‍ രണ്ട് പേരെ പ്രണയിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രണയിച്ചയാളെ കല്യാണം കഴിച്ചു. ഇപ്പോള്‍ വീട്ടിലുണ്ട്. ഒരു കുട്ടിയുമായി.

Karma News Network

Recent Posts

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

25 mins ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

1 hour ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

2 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

2 hours ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

3 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

3 hours ago