entertainment

എന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞത് എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു- രശ്മി അനിൽ

കോമഡിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് തേടിയെത്തുന്നത്. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വാർത്തയായിരുന്നു, വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഇപ്പോൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴുള്ള പ്രേക്ഷകരിൽ നിന്നും ലഭിയ്ക്കുന്ന അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു രശ്മി. വാക്കുകൾ,

കൂടുതലും സ്‌കിറ്റുകളിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്. അങ്ങനെ പുറത്തേക്ക് ഇറങ്ങുമ്പോൾ തിരിച്ചറിയുകയും, സ്‌നേഹം നേരിട്ട് പറയുകയും ചെയ്യുന്നത് വളരെ അധികം സന്തോഷമുള്ള കാര്യമാണ്. ആരും വെറുക്കുന്നില്ല, എല്ലാവർക്കും നമ്മളെ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമല്ലേ. പ്രത്യേകിച്ചും പ്രായമായവർ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ വലിയ സന്തോഷമാണ്.

പക്ഷെ എന്നെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ട്. എന്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞത്. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു. ടിവിയിൽ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോൾ അയാൾ ചിരിക്കാൻ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്.

ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. എന്റെ ഭർത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാൾ മരിച്ചത് എന്ന്. പിന്നെ ആളുകൾ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലർക്ക് കൗതുകം. വേറെ ചിലർ അതിനിടയിൽ ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തിൽ ആ കല്യാണ വീട്ടിൽ നിൽക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.

മക്കൾക്ക് രണ്ട് പേർക്കും അഭിനയത്തിൽ താത്പര്യമില്ല. മകന് സ്‌പോട്‌സിലാണ് കമ്പം. മകൾക്ക് പഠിച്ച് നല്ല ജോലിയക്കെയായി കാനഡയിൽ സെറ്റിൽ ചെയ്യാനാണ് മോഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എല്ലാം ഇപ്പോൾ തന്നെ തുടങ്ങി. എന്നെ ആളുകൾ തിരിച്ചറിയുന്നത് കാരണം ഇപ്പോൾ അവർക്കും പുറത്ത് പോകാൻ കഴിയുന്നില്ല, സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് എപ്പോഴും പരാതി പറയും

Karma News Network

Recent Posts

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

27 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

58 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago