topnews

കടത്തിയ സ്വർണം കവരാനും ഒളിവിൽ കഴിയാനും ടിപി വധക്കേസ് പ്രതികൾ സഹായിച്ചു; വെളിപ്പെടുത്തലുമായി അർജ്ജുൻ ആയങ്കി

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി അർജ്ജുൻ ആയങ്കി. സ്വർണം ‘പൊട്ടിക്കാൻ’ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി. ഒളിവിൽ കഴിയാനും ഇവരുടെ സഹായം ലഭിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് അർജ്ജുൻ ആയങ്കി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.

വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വർണം കവരാനാണ് ടിപി വധക്കേസ് പ്രതികൾ സഹായിച്ചത്. കവരുന്ന സ്വർണത്തിന്റെ ഒരു വിഹിതം ഇവർക്കും നൽകി. ഒളിവിൽ കഴിയാനും പ്രതികളുടെ സഹായം ലഭിച്ചതായും അർജുൻ വെളിപ്പെടുത്തി. പാനൂർ ചൊക്ലി മേഖലയിലാണ് അർജ്ജുൻ ഒളിവിൽ കഴിഞ്ഞത്.
അന്വേഷണം ടിപി വധക്കേസ് പ്രതികളുടെ ചോദ്യം ചെയ്യലിലേയ്ക്കും പോകും എന്നാണ് വിവരം.

അതേസമയം അർജ്ജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിൽ എത്തിച്ചു. കണ്ണൂരിലെ കസ്റ്റംസ് ഓഫീസിലാണ് എത്തിച്ചത്. മൊബൈൽ കുപ്പം പുഴയിൽ കളഞ്ഞു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തും. അർജ്ജുന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും എന്നാണ് വിവരം.

Karma News Editorial

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

14 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

29 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago