topnews

സൈബര്‍ അധിക്ഷേപങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു,കുടുംബത്തെ വരെ പിന്തുടരും,തുറന്ന് പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരികയായി നമ്മുടെ എല്ലാം പ്രിയങ്കരിയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയെത്തി മലയാളി മനസ്സുകള്‍ കീഴടക്കിയ ആര്യ ഈ പ്രോഗ്രാമിന് പിന്നാലെ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ടിവി ഷോകളിലും സിനിമകളിലും നിറഞ്ഞു നിന്ന സമയത്താണ് ആര്യ ബിഗ് ബോസ്സില്‍ മത്സരാര്‍ത്ഥിയായി എത്തുന്നത്. ബിഗ്‌ബോസ്സിലും ആര്യ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ആര്യ തിരിച്ചു വന്നപ്പോഴും സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ള ആര്യയ്ക്ക് പല ഭാഗത്ത് നിന്നും വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

അതിനെല്ലാം ആര്യ ചുട്ട മറുപടിയും നല്‍കാറുണ്ട്. ബിഗ്‌ബോസിന് പിന്നാലെയായിരുന്നു ആര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നത്. ഇപ്പോഴിതാ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വിമര്‍ശനങ്ങളെക്കുറിച്ചും അത്തരം കമന്റുകളെ താന്‍ എങ്ങനെയാണ് നേരിട്ടത് എന്നുമാണ് ആര്യ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങളെല്ലാം തന്നെ തനിക്കിപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

ഇപ്പോള്‍ എല്ലാ ദിവസവും താനിതിനെ നേരിടാറുണ്ടെന്നും ഇത് തനിക്കിപ്പോള്‍ പതിവായി മാറിയിരിക്കുകയാണ് എന്നുമാണ് ആര്യ വ്യക്താക്കുന്നത്.ബിഗ് ബോസിന് ശേഷം, ഞാന്‍ എന്റെ മകളോടൊപ്പം ഒരു ചിത്രം പോസ്റ്റുചെയ്തിരുന്നുവെന്നും അതിന് താഴെ ഒരാള്‍ മോശമായി കമന്റ് ചെയ്തുവെന്നും ആര്യ പറയുന്നു. അത് കണ്ട് താന്‍ തകര്‍ന്നുപോയി. ഞാന്‍ ഒരു കലാകാരിയാണെന്ന് ഞാന്‍ സമ്മതിക്കുന്നു, പക്ഷേ അതിനര്‍ത്ഥം എനിക്ക് വ്യക്തിപരമായ ജീവിതം ഇല്ലെന്നല്ല. ഒരു കാഴ്ചക്കാരനെന്ന നിലയില്‍, നിങ്ങള്‍ എന്നെ വെറുക്കാംപക്ഷേ അത് എന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കാനുള്ള അധികാരം നല്‍കുന്നില്ലെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.

Karma News Editorial

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

1 hour ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

2 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

3 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

4 hours ago