topnews

സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കരുത്, ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ്

ഒരു കുറ്റവളിയേ മഹത്വവല്ക്കരിക്കുന്നത് അധാർമ്മികമാണ്‌. ഒരുപാട് തവണ ദുല്‍ഖറിനെ കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ചവർ തന്നെ ഇത് പറയാനും മടിയില്ല. പെരും കള്ളനും കൊലയാളിയും, പിടികിട്ടാപുള്ളിയുമായ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ സുകുമാര കുറുപ്പിനെ മഹത്വ വല്ക്കരിക്കുന്ന ദുല്‍ഖറിന്റെ സിനിമക്കെതിരേ കേസ്. ആ കുറ്റവാളി മൂലം ഇന്നും നീറുന്ന കൊന്നു തള്ളിയ ചാക്കോയുടേ ഭാര്യയും മക്കളും തന്നെയാണ്‌ ദുല്‍ഖറിനെതിരെ കേസ് കൊടുത്തത് എന്നതിനാൽ തന്നെ ധാർമ്മികതയുടെ വിഷയം കനക്കും.

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് സുകുമാരക്കുറുപ്പ്. കേരളം കണ്ട ഏറ്റവും പിടികിട്ടാപ്പുള്ള്ിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. ്ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. ചാക്കോയെ ക്രൂരമായി കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന ഒന്നും തന്നെ ചിത്രത്തില്‍ ഉണ്ടാകരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, ഇത് ബോധ്യപ്പെടുന്നതിനായി സനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തങ്ങള്‍ക്ക് കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന്‍ ജിതിനും (36)മാണ് ദുല്‍ഖറിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും നോട്ടിസില്‍ പറയുന്നുണ്ട്. 35 കോടി മുടക്കു മുതലിലാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രമാണിത്. സുകുമാരക്കുറുപ്പ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്.

കേരള പൊലീസ് ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളിലൊന്നാണ് ഇത്. 1984 ലാണ് തന്നോട് രൂപസാദൃശ്യം ഉള്ള ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുന്നത്. പിന്നീട് ശവശരീരം ആസൂത്രിതമായി ചുട്ടുകരിക്കുകയായിരുന്നു. ആലപ്പുഴയ്ക്ക് പോകാന്‍ ബസ്സ് കാത്ത് നിന്ന ചാക്കോയെ ലിഫ്റ്റ് തരാം എന്ന് പറഞ്ഞായിരുന്നു സുകുമാരക്കുറുപ്പ് കാറില്‍ കയറ്റിയത്. പിന്നീട് കാറില്‍ വെച്ചാണ് കൊല നടത്തിയത്. ഇതിന് ശേഷം ഇയാള്‍ വിദേശത്ത് കടക്കുകയും ചെയ്തു. എന്നാല്‍ രണ്ടായിരത്തോടെ സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ളയാളെ പല സ്ഥലത്ത് നിന്നും കണ്ടുവെന്ന വാര്‍ത്തകള്‍ പടര്‍ന്നതോടെ വിഷയം വീണ്ടും ചൂട് പിടിക്കുകയായിരുന്നു. എന്നാല്‍ ഇന്നും സുകുമാരക്കുറുപ്പ് ഒരു ദുരൂഹമായി തുടരുകയാണ്.

Karma News Editorial

Recent Posts

സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്, കസ്റ്റഡിയിൽ ജീവനൊടുക്കി പ്രതി

മുംബൈ : നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32)…

18 mins ago

ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം, ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍…

26 mins ago

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം, 4 പേർക്ക് പരിക്ക്

പാലക്കാട് : തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് 4 പേർക്ക് പരിക്ക്.…

44 mins ago

കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന്…

1 hour ago

ഭാര്യയുടെ മരണശേഷം ഭാര്യാമാതാവുമായി യുവാവിന് അടുപ്പം, വിവാഹം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്

ഭാര്യാമാതാവുമായി അടുപ്പത്തിലായിരുന്ന യുവാവിന്റെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്. 45-കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം…

1 hour ago

ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം പെരുമ്പാവൂരിൽ

എറണാകുളം : ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്.…

2 hours ago