social issues

കുടുംബത്തെ കാണാതെ 10 വര്‍ഷം, നാട്ടിലേക്ക് തിരിക്കാനിരുന്നപ്പോള്‍ മരണം

ജീവിതത്തിന്റെ വലിയൊരു പങ്കും മരുഭൂമിയില്‍ ചിലവിട്ട് ഒടുവില്‍ വീടണയാനുള്ള ആഗ്രഹത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പ്രവാസിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താരമശ്ശേരി. കഴിഞ്ഞ ദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച മൃതദേഹങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം, കഴിഞ്ഞ ദിവസങ്ങളിലായി 7 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ആതമഹത്യ, ഹൃദയാഘാതം, അപകട മരണം എന്നിവയാണ് അധികവും മരണ കാരണം. ഇതില്‍ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011 ലാണ് ഇദ്ദേഹം ഗള്‍ഫില്‍ വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീര്‍ന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആരും കാണാത്ത മരുഭൂമിയിലെ ജോലികള്‍ തേടിപ്പോയി. കഠിനമായ ജോലിയും തുച്ചമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചു കൂട്ടി. ഈ കാലയളവില്‍ നാലു മക്കളേയും മാന്യമായി പഠിപ്പിക്കുകയും രണ്ട് പേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉള്ളിലത്രയും.

പ്രവാസ ലോകത്ത് കഴിഞ്ഞ പത്ത് വര്‍ഷം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാല്‍ പുതിയ വിസയില്‍ വന്ന് ബേതപ്പെട്ട ജോലി കണ്ടു പിടിക്കണം എന്ന് എന്നും സ്വപ്നം കാണും. അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ് പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അബുവിനെ തേടിവന്നു..

ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞു പോകുന്നത്. ഒത്ത് വന്നാല്‍ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ വന്നെത്തും. ഇതിനിടയില്‍ നിരവധിപേര്‍ ദുഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്ത് മരവിച്ച് പെട്ടിക്കകത്തായി തന്റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും.. നമ്മില്‍നിന്നും വിട്ടു പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചോരിയുമാറാകട്ടെ…

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

42 mins ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

1 hour ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

2 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

2 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

3 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

3 hours ago