more

ഒരു മാസം മുന്നെ വന്നുപോയ മമ്മദ് എത്തുന്നത് ആംബുലൻസിൽ മയ്യത്തായി, കുറിപ്പ്

പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അകാല മരണങ്ങളെക്കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് പൊതു പ്രവർത്തകൻ എഷ്റഫ് താമരശ്ശേരി. മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണവിവരം ഇനിയും അറിയാത്ത പ്രിയപ്പെട്ടവരെ ഈ വേദന അറിയിക്കേണ്ടി വരുമ്പോഴുള്ള മാനസിക വ്യഥയെക്കുറിച്ചാണ് അഷറഫ് പറയുന്നത്.

കുറിപ്പിങ്ങനെ

ഇന്ന് മയ്യത്തുകൾ മൂന്നെണ്ണമായിരുന്നു. മരണങ്ങൾക്ക് പല കാരണങ്ങളാണ്,സ്വഭാവിക മരണങ്ങൾ,ആത്മഹതൃകൾ,ഇങ്ങനെ പോകുന്നു മരണത്തിൻറെ രീതികൾ,ജനിച്ചാൽ മരണം അനിവാര്യമാണ്.എന്നാൽ ആത്മഹത്യകൾക്ക് ന്യായികരണമില്ല.ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ജീവിതം മതിയാക്കി പോകുന്നവർ,ഒരു കാരൃം പറയാം പ്രവാസഭൂമിയിൽ മരണങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.ഇവരുടെ പ്രതീക്ഷയിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യർ നാട്ടിൽ ഉണ്ടെന്നുളളതാണ്.

മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും മരണം അങ്ങനെയാണല്ലോ,ഒരു മുന്നറിയിപ്പും ഇല്ലാതെ അതിഥിയായി നമ്മുടെ മുന്നിലെത്തും.ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒന്നാണ് മരണം.ജീവൻ നൽകിയവന് അത് തിരിച്ചെടുക്കുവാനുളള അവകാശം.ചിലപ്പോൾ മരണ വിവരം നാട്ടിൽ വിളിച്ച് പറയുവാനുളള നിയോഗം എന്നിൽ വന്ന് ചേരും.മമ്മദ് ഇക്ക നാളെ മടങ്ങി വരുന്നു. ആശ്ചര്യമല്ല അമ്പരപ്പായിരുന്നു എല്ലാപരുടെയും വാക്കുകളിൽ.ഒരുമാസം മുൻപല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന് എന്താണ് വരുവാൻ കാരണം,ഭാര്യക്കും,മക്കൾക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം, ബാക്കി നിൽക്കുകയാണ്,മരണവിവരം അറിയാവുന്ന ഒരേ ഒരാൾ അനുജൻ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാൻ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകൾ.

മമ്മദ് ഇക്കാനെ പ്രതീക്ഷിരിക്കുന്ന വീട്ടുകാരുടെ മുന്നിൽ വന്ന് നിൽക്കുന്നത് ആംബുലൻസിൽ നിന്നിറക്കിയ പെട്ടിയിൽ ജീവനില്ലാത്ത മമ്മദിക്കാൻറെ മയ്യത്ത്. ഓരോ മയ്യത്തുകളും ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ ഞാൻ ഓർക്കുന്നത്,അവരുടെ പ്രിയപ്പെട്ടവർ അനുഭവിക്കുന്ന മാനസികവസ്ഥ. വല്ലാത്ത അവസഥയാണ്.അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാരൃം.മമ്മദിൻറെ ജീവനില്ലാത്ത ശരീരത്തെപ്പോലെ മണൽക്കാട്ടിലൊടുങ്ങിയ മലയാളി ജീവിതങ്ങൾ ഒരുപാടാണ്.ഇവിടെമരണപ്പെടുന്നവരിൽ അധികം പേരും 40 വയസിൽ താഴെയുള്ളവരാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഇവരിലൂടെ അനാഥരാക്കപ്പെട്ട കുഞ്ഞുമക്കളുടെ ഒരുപാടാണ് ആണ്. നാഥനില്ലാതായ കുടുംബങ്ങളുടെ കണക്കും അതുക്കും മേലെയാണ്.

റബ്ബിൽ ആലമീനായ തമ്പുരാൻ എല്ലാവിധ ഇടങ്ങേറുകളിൽ നിന്നും,പ്രതിസന്ധികളിൽ നിന്നും ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷിക്കുമാറാകട്ടെ.ആമീൻ,അതോടപ്പം നമ്മുക്ക് വേണ്ടപ്പെട്ടവരും,അല്ലാത്തവരും,ഈ മഹാമാരി കാലത്ത് ലോകത്ത് നിന്നും വിടപറഞ്ഞ് പോയിട്ടുണ്ട്,അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുകയും,ആത്മാവിന് നിത്യശാന്തിയും കൊടുക്കുമാറാകട്ടെ

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

18 seconds ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

36 mins ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

42 mins ago

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

1 hour ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

2 hours ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

2 hours ago